റേഷന്‍ ഇനി 24 മണിക്കൂറും ലഭിക്കും, നീണ്ട വരിയില്‍ നിന്നും രക്ഷ
One Nation One Ration Card: ഇനി നിങ്ങള്‍ക്ക് റേഷന്‍ കടകളിലെ നീണ്ട വരികളിലൊന്നും നിന്ന് ബുദ്ധിമുട്ടണ്ട. മാത്രമല്ല നിങ്ങള്‍ക്ക് 24 മണിക്കൂറും റേഷനും ലഭിക്കും. മാത്രമല്ല റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് റേഷന്‍ ലഭിക്കാനും അര്‍ഹതയുണ്ട്. ഈ വ്യവസ്ഥ മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിനെ ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി (One Nation One Ration Card) എന്നാണ് പേരിട്ടിരിക്കുന്നത്
ആദ്യം നാല് സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി (One Nation One Ration Card) ആരംഭിച്ചതെങ്കിലും വിജയം കണക്കിലെടുത്ത് മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഗുണഭോക്താവിന് എവിടെനിന്നും തന്റെ റേഷന്‍ ലഭിക്കും എന്ന് പറയുന്നത്. ഈ സ്കീമിന് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യമനുസരിച്ച് നിലവിലുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് 'Electronic Point of Sale (e-POS) ഉള്ള പിഡിഎസ് ഷോപ്പുകളില്‍ (PDS shops) നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം.
Ration Card ലഭിക്കാനായി ഇനി കാത്തിരിക്കേണ്ട, E-Ration Card സ്വയം പ്രിന്റ് എടുക്കാം
രണ്ട് വര്‍ഷം മുമ്ബ് ഇതിന്റെ പണി ആരംഭിച്ചതായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ (Union Food Minister Piyush Goyal) പറഞ്ഞു. അക്കാലത്ത് ഇത് വെറും നാല് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സൗകര്യം എര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 69 കോടി ഗുണഭോക്താക്കള്‍ ഇതിന് കീഴില്‍ വന്നിട്ടുണ്ട്. മാര്‍ച്ച് 31 നകം നാല് സംസ്ഥാനങ്ങള്‍ക്ക്കൂടി ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി (One Nation One Ration Card) നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, അസം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പണി നടക്കുന്നു. അസമിലെയും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് കാരണം 2-3 മാസത്തെ സമയക്കൂടുതല്‍ എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശമില്ല
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ ഷോപ്പുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിലവില്‍ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ (Piyush Goyal) പറഞ്ഞു. ഈ നിയമപ്രകാരം 81 കോടി ആളുകള്‍ക്ക് കിലോയ്ക്ക് 1 മുതല്‍ 3 രൂപവരെ നിരക്കില്‍ സര്‍ക്കാര്‍ പൊതുവിതരണ സമ്ബ്രദായത്തിലൂടെ ധാന്യങ്ങള്‍ നല്‍കുന്നുണ്ട്.
Comments (0)