അങ്കമാലി ശ്രീ ഗണേശോത്സവം ചരിത്രം കുറിക്കുന്നു ; നാട് ഉത്സവ ലഹരിയില്‍
അങ്കമാലി : അങ്കമാലി നഗരവും ഗ്രാമങ്ങളും ഉത്സവ ലഹരിയിലേക്ക് ലയിക്കുന്ന ചരിത്രപരമായ ശ്രീ ഗണേശോത്സവത്തിന് തുടക്കം കുറിച്ചു. ശ്രീ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിശ്വമെമ്പാടും ആഘോഷിക്കപ്പെടുന്ന ശ്രീ ഗണേശോത്സവം ഇക്കുറി അങ്കമാലിയില്‍ നടത്തപ്പെടുന്നത് ഗണേശോത്സവട്രസ്റ്റിന്റെയും ശിവസേനയുടെയും സഹകരണത്തോടെ എല്ലാ ജനങ്ങളും കൈകോര്‍ത്തുകൊണ്ടാണ് 'ലോകാ സമസ്താ, സുഖിനോ ഭവന്തു: എന്ന ഉദാത്തമായ ഭാരതീയ സങ്കല്പം മുന്‍നിര്‍ത്തി സമസ്ത വിഭാഗജനസമൂഹവും ലോകമെമ്പാടും ഗണേശോത്സവം ആഘോഷിക്കുമ്പോള്‍ അങ്കമാലിയും ഈ ഉത്സവത്തില്‍ പങ്കുചേരുകയാണ്. സര്‍വ്വ ജന ജീവജാലങ്ങളുടെയും ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ശമനമുണ്ടാകാനും വ്യക്തിവികാസത്തോടൊപ്പം ലോകനന്മയും സാധ്യമാകുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ ഉത്സവം 2022- ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 1, 2, 3, വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്. ആഗസ്റ്റ് 31, വിനായക ചതുര്‍ത്ഥി ദിനത്തില്‍ അങ്കമാലി കിടങ്ങുര്‍ ദേവസ്ഥാനം ശ്രീ ആദിപരാശക്തിമാരിയമ്മന്‍ വിഷ്ണുമായ ക്ഷേത്രം മഠാധിപതി, ആചാര്യശ്രേഷ്ഠന്‍ ശ്രീമത്. എം: ബി: മുരുകന്‍ അവര്‍കളുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമത്തിന് ശേഷം ഗണപതിവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടര്‍ന്നു പ്രശസ്ത സെലിബ്രിറ്റി' മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ചു രഞ്ചിമാര്‍ ഭദ്രദീപം തെളിയിച്ച് അങ്കമാലി മണ്ഡലത്തിലെ തുറവൂരില്‍ തുടക്കം കുറിക്കുന്നു. സെപ്തംബര്‍ 3-ാം തീയതി രാവിലെ 11 മണിക്ക് വിഗ്രഹം വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ ഉച്ചക്ക് 1.30 യോടെ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ എത്തിച്ചേരുകയും അന്നദാനത്തിന് ശേഷം ഗണേശോത്സവ ട്രസ്റ്റ് പ്രസിഡന്റ് സജി തുരുത്തി കുന്നേല്‍ അധ്യക്ഷനായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് എല്ലാ വിഗ്രഹങ്ങളും സമന്വയിപ്പിച്ച് ഘോഷയാത്ര, നിമജ്ജനത്തിനായ് പുതുവയ്പ്പ് ശ്രീ സുബ്രമണ്യ ക്ഷേത്രാങ്കണ ദര്‍ശനമായുള്ള കടലില്‍ നിമജ്ജന ചടങ്ങ് നടത്തുന്നതായിരിക്കും അങ്കമാലി ഗണേശോത്സവ ചടങ്ങുകള്‍ക്ക് നേതൃത്യം നല്‍കാന്‍ സുമി സനലിനെ പ്രസിഡന്റായും സിന്ധു പ്രസാദിനെ സെക്രട്ടറിയായും ജിജോ ട്രഷറായും വിപുലമായ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Comments (0)