സിയാൽ ഷെയർ കുംഭകോണം, അവസാനം കുര്യൻ പെട്ടു:

സിയാൽ ഷെയർ കുംഭകോണം, അവസാനം കുര്യൻ പെട്ടു:

ഷെയർ കുംഭകോണം, CIAL MD ആയിരുന്ന VJ കുര്യന് എതിരെ വിജിലൻസ് അന്വേഷണത്തിന് മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. 2011-2017കാലഘട്ടത്തിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഒരു ഷെയറിന്റെ ഫേസ് വാല്യൂ 40 രൂപ ആയിരുന്നു. ഇക്കാലയളവിൽ CIALന്റെ സ്ഥിരം തൊഴിലാളികൾക്ക് മാത്രം 40രൂപ ഫേസ് വാല്യൂ ഉണ്ടായിരുന്ന CIAL ന്റെ ഷെയർ 10 രൂപ ഫേസ് വാല്യൂവിൽ കൊടുക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. അതിൽ തിൽ നിന്നും 1,20,000 ഷെയർ CIAL ന്റെ MD ആയിരുന്ന V. J.കുര്യൻന്റെ ബിനാമിയായ NRI ബിസ്സിനസ്സുകാരൻ സെബാസ്റ്റ്യൻ എന്ന വ്യക്തിയ്ക് V.J.കുര്യന്റെ സ്വാധീനം ദുരുപയോഗം ചെയ്തു കൊണ്ട് നൽകിയ സംഭവത്തിൽ 5.5 കോടിരൂപയുടെ അഴിമതി നടന്നു എന്ന് ചൂണ്ടി CIAL ന്റെ ഷെയർ ഹോൾഡർ കൂടിയായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് വിജിലൻസ് കോടതി ഉത്തരവ്. VJ കുര്യന്റെ കാലഘട്ടത്തിൽ നടത്തിയ മറ്റു ചില അഴിമതികൾ സംബന്ധിച്ചും ഹർജിയിൽ ചേർത്തിട്ടുണ്ട് അഡ്വ. G. സുരേഷ് മുഖേനയാണ് ഹർജി നൽകിയത്.