എം.കെ മുനീറിനെ ഭാര്യയെ ഇ. ഡി ചോദ്യംചെയ്തു
കോഴിക്കോട്: നഗരത്തിൽ മാലൂർ കുന്നിൽ കെ.എം ഷാജി എം.എൽ.എ യുടെ ഭാര്യ ആശയുമായി ചേർന്ന് ഭൂമി വാങ്ങിയ സംഭവത്തിൽ മുൻമന്ത്രിയും ലീഗ് നിയമസഭാ കക്ഷി നേതാവുമായ ഡോക്ടർ എം.കെ മുനീറിന് ഭാര്യ നഫീസയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തു.ഐ.എൻ.എൽ നേതാവ് അബ്ദുൽ അസീസിന്റെ പരാതിയെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഒന്നിച്ചു വാങ്ങിയ ഭൂമിയിൽ ഷാജി വീട് നിർമ്മിച്ചു എങ്കിലും മുനീർ പിന്നീട് സ്ഥലം വിറ്റു.ഷാജിയും മുനീറും ചേർന്ന് 2010 ൽ 92 സെന്റ് ഭൂമി വാങ്ങിയത് 1.02 കോടി രൂപയ്ക്ക് ആണെന്നും ഈ തുകയുടെ സ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആയിരുന്നു പരാതി.രേഖകളിൽ 37 ലക്ഷം രൂപ മാത്രം കാണിച്ച് സ്റ്റാമ്പ്ഡ്യൂട്ടിയിൽ വലിയ വെട്ടിപ്പ് നടത്തിയതായും പരാതിയിൽ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ഭൂമി വാങ്ങിയതിന്റെ രേഖകളും സാമ്പത്തിക സ്രോതസ്സും എം കെ മുനീർ നവംബർ 20ന് സമർപ്പിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താൻ ആയിരുന്നു ചോദ്യംചെയ്യൽ. ആലക്കോട് സ്കൂളിന് പ്ലസ്ടു കോഴ്സ് അനുവദിക്കുവാൻ ലഭിച്ച കൈക്കൂലി പണം ഉപയോഗിച്ചാണ് ഷാജി വീട് നിർമ്മിച്ചത് എന്ന പരാതിയെ തുടർന്നായിരുന്നു നേരത്തെ ഇ.ടി അന്വേഷണം ആരംഭിച്ചത്



Author Coverstory


Comments (0)