സ്വർണക്കടത്ത് കേസിൽ സ്പീക്കർക്കും പങ്കുണ്ട്:കെ സുരേന്ദ്രൻ...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഹായിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സഹായിച്ചിരുന്നുവെന്നത് കേരളത്തെ ഞെട്ടിക്കുന്നു. ഇത് അപമാനകരമാണ്.അതോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തു.അനുമതി ഇല്ലാതെ സ്പീക്കർ നടത്തിയ വിദേശ യാത്രകൾ പലതും ദുരൂഹമാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.ഇടത് വലത് മുന്നണികളുടെ ഭരണത്തിൽ മടുത്ത് ജനം എൻ.ഡി.എ ക്ക് അനുകൂലമായി വിധിയെഴുതും. കൊറോണയുള്ള സാഹചര്യത്തിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ കനത്ത പോളിംഗ് നടക്കുന്നത് സർക്കാരിനെതിരായ ജനരോക്ഷം ആണ്.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്ന് കോടതിവരെ പറഞ്ഞ സാഹചര്യമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനും നേരിട്ട് പങ്കുണ്ടെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇതിനുത്തരം നൽകാൻ സർക്കാരും സിപിഎമ്മും തയ്യാറാകുന്നില്ല. അഴിമതിയെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)