ഒന്നര വയസുകാരന്‍റെ കൊലപാതകം:അമ്മ അറസ്റ്റില്‍

ഒന്നര വയസുകാരന്‍റെ കൊലപാതകം:അമ്മ അറസ്റ്റില്‍

ബദിയടുക്ക (കാസർഗോഡ്); ബദിയടുക്ക കാട്ടുകുക്കെയിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതോടെ കുട്ടിയുടെ അമ്മ
അറസ്റ്റിൽ.കാട്ടുകുക്കെ പെർളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദയെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്.ഡിസംബർ നാലിനാണ് മകൻ സ്വാതികിനെ വീടിന് മുന്നൂറുമീറ്റർ അകലെയുള്ള പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂലിത്തൊഴിലാളിയായ ബാബു രാവിലെ ജോലിക്കു പോയിരുന്നു. 10 മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന വിവരമറിഞ്ഞു ബാബു വീട്ടിലേക്കു തിരിച്ചുവന്നു.തുടർന്ന് ബാബുവും കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സ്വാതികിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവ ദിവസം രാവിലെ കുഞ്ഞുമായി ശാരദ കിണറിനടുത്തേക്കു പോകുന്നതും കുഞ്ഞില്ലാതെ മടങ്ങി വ
രുന്നതും കണ്ടതായി അയൽവാസികൾ പോലീസിനെ അറിയിച്ചു. തുടരന്വേഷണം നടത്തിയ പോലീസ് ശാരദയെ അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവത്തിനൂ
ശേഷം ശാരദ കർണാടകയിലെ പുത്തൂരിൽ അമ്മയുടെ വീട്ടിലായിരുന്നു താമസം. ആദ്യം  അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. ശാരദ മാ
നസികാസ്വാസ്യത്തിനു മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.