എസ് .വി പ്രദീപിന്റെ മരണം കൊലപാതകമെന്ന് കുടുംബം:അന്യോഷണംആവിശ്യപ്പെട്ട് അമ്മയുടെ ഉപവാസ സമരം

എസ് .വി പ്രദീപിന്റെ മരണം കൊലപാതകമെന്ന് കുടുംബം:അന്യോഷണംആവിശ്യപ്പെട്ട് അമ്മയുടെ ഉപവാസ സമരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ എസ്.വി.പ്രദീപിന്റെത് കൊലപാതകമെന്ന് കുടുംബം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസസമരം ആരംഭിച്ചു .

അതേസമയം മരണത്തിനിടയാക്കിയ യാത്രയുടെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളുംപോലീസ് പുറത്തുവിട്ടു. അപകടസ്ഥലത്തുണ്ടായിരുന്ന രണ്ട് സ്കൂട്ടറുകൾ
തിരിച്ചറിയുന്നവർ പൊലീസിനെ ബന്ധപ്പെടണമെന്നും നിർദേശം നൽകി.എസ്.വി. പ്രദീപ് മരിച്ചിട്ട് നാൽപത് ദിവസമാവുകയാണ്.അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ജോയി അറസ്റ്റിലായെങ്കിലും മരണത്തിൽ വ്യക്തത വരുത്താൻ പൊലിസിനായിട്ടില്ലെന്നാണ് കുടുംബത്തിന്റെയും ആക്ഷൻ കൗൺസിലിന്റെയും പരാതി.

അതിനാൽ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രദീപിന്റെ അമ്മ സെക്രട്ടേറിയറ്റ് നടയിൽ ഏകദിന ഉപവാസസമരം നടത്തിയത്.അതിനിടെ അപകട യാത്രയുടെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.വട്ടിയൂർക്കാവ് മൈലമൂട്ടിലെ ക്രഷർ യൂണിറ്റിൽ നിന്ന് പാറപ്പൊടി കയറ്റിയാണ് ലോറി യാത്ര തുടങ്ങുന്നത്. പൂജപ്പുര വഴി നീറമൺകരയിലെത്തുമ്ബോളാണ് പ്രദീപിന്റെ സ്കൂട്ടറും ലോറിയും ഒരേ പാതയിലെത്തുന്നത്.

രണ്ട് സ്ത്രീകളുള്ള സ്കൂട്ടറും ലോഡ് കയറ്റിയ മറ്റൊരു സ്കൂട്ടറും പ്രദീപിന്റെ മുന്നിലായുണ്ട്.ഈ രണ്ട് സ്കൂട്ടറിനെയും പ്രദീപ് ഓവർടേക് ചെയ്യുന്നു. അതേസമയം തന്നെ പ്രദീപിന്റെ സ്കൂട്ടറിനെ ലോറിയും മറികടക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഒപ്പമുണ്ടായിരുന്ന രണ്ട് സ്കൂട്ടർ തിരിച്ചറിയാൻ പറ്റിയിട്ടില്ല. ഇവരുടെ മൊഴി കൂടിയെടുത്ത ശേഷം അന്തിമനിഗമനത്തില്‍ എത്താനാണ് പോലീസിന്റെ ആലോചന .