'ഇനി വരുന്നൊരു തല മുറയ്ക്കായി' ന്യൂട്രിഷന്‍ & പേരന്റിങ് ക്ലിനിക്കുകള്‍
എറണാകുളം : കുട്ടികളിലെ ആരോഗ്യ പോഷണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഐ. സി. ഡി. എസ് പ്രോജക്‌ട് തലത്തില്‍ ന്യൂട്രിഷന്‍ & പേരന്റിങ് ക്ലിനിക്കുകള്‍ ആരംഭിച്ചു . നവജാതശിശുക്കള്‍ മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ , ഗര്‍ഭിണികള്‍ , പാലൂട്ടുന്ന അമ്മമാര്‍ , കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷണ പ്രശ്നങ്ങള്‍ നിര്‍ണയിച്ചു കൊണ്ട് പോഷണ ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഭക്ഷണ ക്രമം നിശ്ചയിച്ചു നല്‍കുന്നതിന് വിദഗ്ധരായ ന്യൂട്രിഷണിസ്റ്റുകളുടെ സേവനം ഓരോ ഐ. സി. ഡി .എസ് പ്രോജക്ടുകളിലും ആഴ്ചയില്‍ 2 ദിവസം വീതം ലഭ്യമാണ് . കൂടാതെ പോഷണ വൈകല്യങ്ങള്‍ മറികടക്കുന്നതിന് ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതിന് ന്യൂട്രിഷന്‍ കൗണ്‍സലിങ്ങ് സേവനവും.
എറണാകുളം ജില്ലയില്‍ 6 ശിശുവികസന പദ്ധതി ഓഫീസര്‍മാരുടെയും 15 ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍മാരുടെയും സേവനം ഇതിനായി ഉപയോഗിക്കുന്നു. സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുള്ളത്. ജില്ലയിലെ ഓരോ ബ്ലോക്കിലും കോര്‍പ്പറേഷനിലും ഒരു ന്യൂട്രിഷണിസ്റ്റിന്റെ സേവനം ഉണ്ടായിരിക്കും.
കുഞ്ഞുങ്ങളുടെ ഭാരം , നീളം/ ഉയരം , കയ്യുടെ മുകള്‍ ഭാഗത്തിന്റെ മദ്ധ്യത്തിലെ ചുറ്റളവ് എന്നിവ അളന്ന് നിര്‍ണ്ണയിക്കുന്ന പോഷണ നിലവാരത്തിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഗര്‍ഭിണികളില്‍ പൊതുവെ കാണപ്പെടുന്ന അനീമിയ പരിഹരിക്കുന്നതിനും മുലപ്പാല്‍ ഉണ്ടാകുന്നതിനും ആവശ്യമായ ഭക്ഷണ ക്രമം നിര്‍ദ്ദേശിക്കുക , ഗുരുതരമായ പോഷണ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് റെഗുലര്‍ ആയ കണ്‍സല്‍ട്ടേഷന്‍ നല്‍കുക എന്നതും ക്ലിനിക്കിന്‍റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
Comments (0)