ജനവാസ മേഖലയിൽ എൈസ് പ്ലാന്റിനനുമതി;ലക്ഷങ്ങൾ കോഴ വാങ്ങിയതെന്ന് ആരോപണം

കാക്കനാട്: ജില്ലാ ആസ്ഥാനത്തിന് വിളിപ്പാടകലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ അമോണിയ പോലുള്ള മാരക വിഷ വാതക സംഭരണിയോട് കൂടി പ്രവർത്തനം തുടങ്ങാൻ അനുമതി കൊടുത്ത എൈസ് പ്ലാന്റിനെതിരെ ജനരോക്ഷം ഉയരുന്നു. വ്യവസായം തുടങ്ങാൻ ആവശ്യമായ അനുമതി പത്രങ്ങൾ സംഘടിപ്പിച്ചതിനെക്കുറിച്ച് വ്യക്തമായ അന്വേഷണങ്ങൾ നടത്തേണ്ടതാണ്. ഈ വ്യവസായത്തിന് ഉപയോഗിക്കുന്ന അമോണിയ  എന്ന വാതകം സംഭരണ ടാങ്കിൽ  നിന്നും ചോരാൻ ഇടയായാൽ നിരവധി ആളുകൾക്ക് അതിന്‍റെ ദുരന്തം അനുഭവിക്കേണ്ടിവരും. കൂടാതെ അടുത്തുള്ള കിണറ്റുകളിലേക്ക് ഇവിടുത്തെ മലിനജലം ഒഴുകി ചെന്ന് ഉണ്ടാകാൻ പോകുന്ന പരിസ്ഥിതി മലിനീകരണം ഇത്തരം സംരംഭങ്ങൾ ജനവാസ മേഖലകളിൽ ആരംഭിക്കാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.