ഡോക്ടര്‍: ഷാഹുല്‍ ഹമീദിന് ലോക റെക്കോഡ് പുരസ്‌കാരം
കണ്ണൂര്‍: വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത ചരിത്രപരമായ മാതൃക സൃഷ്ടിച്ച് കേരളത്തിന് അഭിമാനകരമായ ഡോ, ഷാഹുല്‍ ഹമീദ്, സംസ്ഥാന ഗവര്‍ണറില്‍ നിന്ന് ലോക റെക്കോഡ് പുരസ്‌കാരം ഏറ്റുവാങ്ങി, രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഷാഹുല്‍ ഹമീദിന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും എടുത്ത് പറത്ത് ഗവര്‍ണര്‍ പ്രശംസിക്കുകയുണ്ടായി, കേരളത്തിലെ ആദ്യത്തെ ഏവിയേഷന്‍ കോളേജിന്റെ സ്ഥാപകനെന്ന നിലയിലും ഈ രംഗത്ത് നിരവധി യുവതീ യുവാക്കളെ പരിശീലിപ്പിച്ചെടുക്കുകയും അവരില്‍ പലരും ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും ഈ രംഗത്ത് ജോലി ചെയ്യുന്നതും കേരളത്തിന് അഭിമാനകരമായ ഒന്നാണ്, കോവിഡ് കാലത്ത് ഉള്‍പ്പെടെ വനാന്തരങ്ങളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്കായ് സ്ഥിരമായ് നിത്യോപയോഗ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുല്പന്നങ്ങളും എത്തിച്ചു നല്‍കിയതും രോഗികള്‍ക്ക് ചികിത്സാ സഹായങ്ങളും തുടര്‍ച്ചയായ് നല്കി കൊണ്ടിരുന്നതും ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്, ഷാഹുല്‍ ഹമീദിന്റെ സേവനം കേരളത്തില്‍ മാത്രം ഒതുക്കാതെ അത് ലോകമൊട്ടാകെ ഉയരട്ടെയെന്നുള്ള ആശംസയും ഗവര്‍ണര്‍ നല്കയുണ്ടായി
Comments (0)