മലയാളിക്ക് ഗോവ സര്‍ക്കാരിന്റെ അംഗീകാരം
കടുത്തുരുത്തി: മികച്ച സേവനത്തിനുള്ള ഗോവ സര്‍ക്കാരിന്റെ അംഗീകാരം മലയാളിക്ക്. കാരിക്കോട് കല്ലറകുഴിയില്‍ കെ.എന്‍. ബാഹുലേയനാണ് ഗോവ സര്‍ക്കാരിന്റെ എക്‌സെലന്റ് അവാര്‍ഡിന് അര്‍ഹനായത്.
2020-21ല്‍ കോവിഡ് കാലത്തു ഗോവ വിമാനത്താവളത്തിലും തുറമുഖത്തിലും വിദേശസഞ്ചാരികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് സുഗമമായി നടത്താന്‍ ടെക്‌നിക്കല്‍ ഹെഡ് എന്ന നിലയില്‍ 24 മണിക്കൂറും നടത്തിയ മികച്ച സേവനത്തിനാണ് അവാര്‍ഡ്. ചീഫ് എമിഗ്രേഷന്‍ ഓഫീസറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഭാര്യ: പുഷ്‌പവല്ലി. മകന്‍: ഗിരിധര്‍.
Comments (0)