ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ രണ്ട് വർഷമായി മുനിസിപ്പൽ വിഭാഗത്തിൽ നിന്ന് ഡപ്യൂട്ടേഷനിൽ വന്നിരിക്കുന്ന വിനയൻ, വീണ്ടും മൂന്നാം ഊഴത്തിനായ് പിൻവാതിലിലൂടെ ശ്രമിക്കുന്നത് അഴിമതിയാവർത്തനത്തിനാണെന്ന് ഗുരുവായൂർ ഭക്തജന സമിതി ആരോപിക്കുന്നു. ചട്ടപ്രകാരം ഒരു വർഷമാണ് അഡ്മിനിസ്ട്രേറ്ററുടെ ഭരണ കാലാവധിയെങ്കിൽ ഇദ്ദേഹം രണ്ടാമൂഴവും പൂർത്തിയാക്കി റിട്ടയർമെൻ്റ് കാലം വരെ ഇവിടെ ഇരിക്കാൻ കാത്തിക്കുന്ന വ്യഗ്രത ഗുരുവായൂരപ്പനോടുള്ള ഭക്തിയല്ലെന്നും മറ്റ് ചില താത്പര്യങ്ങളാണെന്നും ആരോപിക്കുന്നു., ഭഗവാന് നൽകുന്ന നെയ്യ് പരിശുദ്ധമല്ലായിരുന്നന്നും നെയ് വിതരണത്തിൽ നടന്ന ക്രമക്കേടുകളെ പരാമർശിച്ച് എ.ജി, റിപ്പോർട്ട് ചെയ്തതും വഴിവിട്ട സമ്പാദ്യത്തിൻ്റെ ചെറു വഴികൾ മാത്രമാണെന്നും ഭക്തർ പറയുന്നു.ഗുരുവായൂർ ദേവസ്വത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി നിരവധി സ്പോൺസർമാരെ കണ്ടെത്തി അഴിമതിക്ക് പുതിയ മാനം കണ്ടെത്തിയ അംഗീകാരവും ഇദ്ദേഹത്തിനുണ്ട് ദേവസ്വത്തിലെ മരാമത്ത് വിഭാഗത്ത് മറയത്ത് നിർത്തി സ്വന്തം ആളുകളെ കൊണ്ട് പണി നടത്തി സ്പോൺസർമാരുടെ വിഹിതം ഒളിപ്പിക്കേണ്ടിടത്ത് ഒളിപ്പിച്ചതും യൂണിയൻ ഇത് വിഷയമാക്കിയതും ചർച്ചയാണ്, ആനക്കോട്ടയിൽ ആനകൾക്ക് കുടിക്കാൻ മതിയായ ശുദ്ധജലം നിഷേധിക്കാനുള്ള പരിഷ്ക്കാരം നടത്തിയതും ഇദ്ദേഹത്തിൻ്റെ കാലത്താണ്, ക്ഷേത്രത്തിൻ്റെ പരിപാവനതയും, ചട്ടവും നഷ്ടപ്പെടുത്തി അഹിന്ദുക്കൾ വരെ ദർശനത്തിൻ്റെ പേരിൽ ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ പ്രവേശിച്ചതും വിശ്വാസികളെ വൃണപ്പെടുത്തിയിട്ടുണ്ട്, ദേവസ്വത്തിലെ ശ്രീകൃഷ്ണ സ്കൂളുകളിലേക്ക് നടത്തിയ നിയമനങ്ങളിൽ വേണ്ടപ്പെട്ടവർക്ക് നടത്തിയ സേവനവും ഭക്തരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്, നാളിതുവരെയുള്ള ഇദ്ദേഹത്തിൻ്റെ ഭരണ മികവിനെ കുറിച്ച് പോലീസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്,
Comments (0)