ആലപ്പുഴ: ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം ലഹരി ഉപയോഗവും വിപണനവുമാണ് അതിന് ഒരു അറുതി വരുത്തണമെങ്കിൽ അധികാരത്തിൻ്റെയോ, ആയുധത്തിൻ്റെയോ ശക്തിക്കപ്പുറം ഓരോ ഭവനത്തിലെയും അമ്മമാർ വിചാരിച്ചാൽ മാത്രം മതിയെന്ന്, SHR മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീമതി മെഹറുന്നീസ ബഷീർ എറണാകുളത്ത് ലഹരി വിമുക്ത ഭാരതം എന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി , യുദ്ധമായാലും കലാപമായാലും അതിൻ്റെ തിക്തഫലം അനുഭവിക്കുന്നത് അമ്മമാരടങ്ങുന്ന സ്ത്രീ സമൂഹമാണ്, അത് നമ്മുടെ നാട്ടിലായാലും മറ്റ് ഏത് രാജ്യത്തായാലും, ഒരു കുടുംബത്തിലായാലും രാജ്യത്തിലായാലും അവിടെ ജന്മമെടുത്ത് വളർന്നു വരുന്ന ശൈശവ ,ബാല്യ, കൗമാര, യുവത്വമാണ്, അവിടുത്തെ സ്വത്തും, പുരോഗതിയുടെ നാഴികക്കല്ലുകളും, ഒരു കുടുംബത്തേയും, രാജ്യത്തേയും തകർക്കാൻ ഇക്കാലത്ത് വലിയ യുദ്ധ സന്നാഹമൊന്നും ആവശ്യമില്ല അവിടെ കുറച്ച് ലഹരി നിറക്കാനുതകുന്ന കേവലം തലച്ചോറുകളെ തകർത്തെറിയാനുള്ള സാഹചര്യം ഒരുക്കിയാൽ മാത്രം മതി, നമുക്ക് പുറകോട്ട് നോക്കിയാൽ മനസിലാകും ഏതാണ്ട് 80 കാലഘട്ടങ്ങൾ വരെ തെങ്ങിൽ നിന്ന് ഊറ്റിയെടുത്തിരുന്ന പ്രകൃതിദത്ത പാനീയം ലഹരിക്കായ് കഴിച്ചിരുന്നത് 40-50, വയസിന് മുകളിലുള്ളവർ ആയിരുന്നു.അതും വളരെ ഗോപ്യമായി ഏതെങ്കിലും ആളൊഴിഞ മൂലയിലായിരുന്നു.എന്നാൽ ബാല്യകൗമാരങ്ങൾ നേരവും കാലവുമില്ലാതെ സ്ഥലകാലബോധമില്ലാതെ പ്രകൃതിദത്ത പാനിയത്തിൽ നിന്ന് വളരെ ദൂരം മുന്നോട്ട് പോയി രാസ ലഹരിയുടെ പിടിയിലമർന്നു.അതും ആൺ പെൺ പ്രായഭേദമില്ലാതെ ജീവിത ശൈലിയുടെ ഭാഗമായി കഴിഞ്ഞു., ഇതെല്ലാം സാങ്കേതികം പക്ഷെ ഇതിനൊക്കെ അറുതി വരുത്തണ്ടതായ സമയം അതിക്രമിച്ചു കഴിഞ്ഞു., ഒരു പക്ഷെ ഒരു 'നിശ്ചിത കാലയളവിനുള്ളിൽ നമുക്ക് പരിഹരിക്കാം എന്ന് ആരും വിചാരിക്കണ്ട കാരണം അത്രകണ്ട് പിടി വിട്ടു കഴിഞ്ഞു., എങ്കിലും അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയിൽ ഒരോ അമ്മമാരും സ്വന്തം കുടുംബത്തിൽ നിന്നും ഈ ലഹരി വിരുദ്ധ യുദ്ധത്തിന് സ്വയം തയ്യാറാകേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. സ്വന്തം കുടുംബത്തിൽ നടത്തുന്ന പ്രാർത്ഥനകളിലും ആഘോഷങ്ങളിലും യാതൊരു വിധ ലഹരിയോ അനുബന്ധ വസ്തുക്കളോ ഉപയോഗിക്കുകയോ അതിനുള്ള സാഹചര്യങ്ങളോ സൃഷ്ടിക്കുകയില്ലെന്നും അത്തരം ബന്ധങ്ങളെ അനുകൂലിക്കുന്നില്ലെന്ന് തുറന്ന് ഉറക്കെ പറയാനും ശീലിക്കണം, സ്വന്തം മക്കളെ അതിനായ് പ്രാപ്തരാക്കണം ലഹരിവിരുദ്ധ പ്രചാരകരാക്കണം തുടക്കത്തിൽ പരിഹാസവും അധിക്ഷേപവും ആയിരിക്കും നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുക, പക്ഷെ ഒരു നാളെ നമ്മൾക്കുള്ളതാണ് നമ്മുടെ കുട്ടികൾക്കുള്ളതാണ് ഈ രാജ്യത്തിനുള്ളതാണ്, അതെ ഇത് നമ്മൾക്ക് മാത്രം സാധിക്കുന്നതാണ് അമ്മമാർക്ക് മാത്രം,
Comments (0)