ആലുവയിൽ വ്യാജ സ്വർണ്ണം നൽകി യുവാ ക്കളെ കബളിപ്പിച്ച സംഭവം : പ്രതിയായ കർണാടക സ്വദേശിയെ വിട്ടയക്കുകയും കബളിക്കപ്പെട്ട യുവാക്കൾ ക്കെതിര കേസെടുക്കു കയും ചെയ്തത് പോലീസ് മെഡലിനു വേണ്ടിയോ ?

ആലുവയിൽ വ്യാജ സ്വർണ്ണം നൽകി യുവാ ക്കളെ കബളിപ്പിച്ച സംഭവം : പ്രതിയായ കർണാടക സ്വദേശിയെ വിട്ടയക്കുകയും കബളിക്കപ്പെട്ട യുവാക്കൾ ക്കെതിര കേസെടുക്കു കയും ചെയ്തത്  പോലീസ് മെഡലിനു വേണ്ടിയോ ?

ആലുവ: വ്യാജ സ്വർണം നൽകി യുവാക്ക ളെ കബളിപ്പിച്ച് കർണാടക സ്വദേശി 3 ല ക്ഷം തട്ടിയെടുത്ത സംഭവത്തിലെ പ്രതി
ഗോമയ്യക്കെതിരെ കേസെടുക്കാതെ കർ ണാടക പോലീസിനു കൈമാറിയ സംഭവ ത്തിൽ ആലുവ സ്റ്റേഷൻ ഓഫിസറുടെ ഭാ ഗത്തു നിന്നും  ഗുരുതര വീഴ്‌ച സംഭവിച്ച തായി ആരോപണം. പണം നഷ്ടപ്പെട്ട യു വാക്കൾ ഗോമയ്യയെ തന്ത്രപൂർവം വിളി ച്ചു വരുത്തി പോലീസിൽഏൽപ്പിക്കുന്നതിനു വേണ്ടി പിടികൂടിയ സംഭവത്തിൽ യു വാക്കൾക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് റി മാൻഡ് ചെയുകയായിരുന്നു. 3 കിലോയിലധികം വ്യാജ സ്വർണവുമായി എത്തി വീണ്ടും ആ ലുവക്കാരെ കബളിപ്പിക്കാൻ എത്തിയ കർണാടക സ്വദേശി ഗോമയ്യയെ ചോദ്യംചെയ്യാൻ പോലും തയാറാകാതെ യുവാക്കളോട് മുൻ വൈരാഗ്യമുളളതുപോലെ പോലീസ്  റിമാൻഡ് റിപ്പോർട്ട് തയാറാക്കുക യായിരുന്നു. ഗോമയ്യയെ സ്റ്റേഷനിലെത്തി ക്കാൻ യുവാക്കൾ വാഹനത്തിൽ കയറ്റു ന്നതു കണ്ട ലോട്ടറിവിൽപ്പനക്കാരൻ കുറുമശ്ശേരി തൃക്കല്ലൂർ കുന്നിൽ വീട്ടിൽ ശശി (63)( ഇപ്പോൾ ആലുവ കോടതിക്കു സമീ പം താമസിക്കുന്നു) തട്ടിക്കൊണ്ടുപോകു ന്നു എന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ 112 എന്ന അടിയന്തിര ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു പറയുകയായിരുന്നു. എന്നാൽ തങ്ങളെ പറ്റിച്ചവനെ തങ്ങൾ തന്ത്രപൂർ  പിടികൂടിയ വിവരംയുവാക്ക ൾ ഉടൻ തന്നെ തങ്ങൾക്കു പരിചയമുള്ള ആലുവ സ്റ്റേഷനിലെ ഒരു എസ് ഐ, ബിനാനിപുരം സ്റ്റേഷനിലെ ഒരു എസ്, ഐ, ഒരു മാധ്യമ പ്രവർത്തകൻ എന്നിവരെ വിളി ച്ചറിയിച്ചിരുന്നു. ഇവർ പ്രതിയെ സ്റ്റേഷനി ൽ എത്തിക്കാൻ നിർദേശിക്കുകയും ചെ യ്തു. എന്നാൽ സ്റ്റേഷനിലേക്ക് പോകില്ലന്ന നില പാട്ടിൽ ഉറച്ചു നിന്ന ഗോമയ്യയെ സ്റ്റേഷനിൽ എത്തിക്കുന്നതിനു വേണ്ടി യു വാക്കൾ ആലുവ എസ് ഐയെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു.എസ്.ഐ വാഹന വുമായി ഇവർ നിൽക്കുന്നിടത്തേക്ക് പോകുന്നതിനിടെ തന്നെ സി.ഐ.ലോട്ടറി കച്ച വടക്കാരനെ വിളിച്ചു വരുത്തി അതിവേ ഗം മൊഴി  യെടുക്കുകയായിരുന്നു. ഗോമയ്യയുമായി പോലീസും യുവാക്കളും സ്റ്റേഷ നിലെത്തിയപ്പോഴേക്കും തട്ടിക്കൊണ്ടു പോകൽ വകുപ്പു ചുമത്തി സി. ഐ.എഫ് ഐ .ആർ രജിസ്റ്റർ ചെയ്തിരുന്നു.തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലന്ന് ഗോമ യ്യ പോലീസിനോടു പറഞ്ഞെങ്കിലും അവ ർ ചെവിക്കൊണ്ടില്ല. ഏതോ പ്രമാദമായ കേസിലെ പ്രതികളെ പിടികൂടിയ ഭാവമാ യിരുന്നു മജ്ജുവിന്. കർണാട സ്വദേശി കൊണ്ടുവന്ന 3 കിലോയിലധികം വ്യാജ സ്വർണ്ണം കണ്ടെത്തിയ പോലീസ് അവ പരിശോധിച്ച് മുക്കു പണ്ടമാണന്ന് ഉറപ്പു വ രുത്തിയിട്ടും അത് ആലുവയിൽ കൊണ്ടു വന്ന ഗോമയ്യയെ വിശദമായി ചോദ്യം ചെ യ്യാനോ മുക്കു പണ്ടം എവിടെനിന്നും എ ന്തിനു കൊണ്ടുവന്നതാണന്നോ കേരള ത്തിൽ മറ്റെവിടെയെങ്കിലും ഇത്തരത്തി ൽ തട്ടിപ്പു നടത്തി പണം കവർന്നോ എന്ന കാര്യങ്ങൾ അന്വേഷിക്കാതെ കർണാടക പോലീസിനെ വിളിച്ചു വരുത്തി രായ്ക്കു രാമാനം ഗോമയ്യയെ നാട്ടിലേക്കയച്ചു.3 കിലോയിലധികം വ്യാജ സ്വർണം കൈവ ശം വച്ചതിന് യാതൊരുവിധ അന്വേഷണ മോ എന്തിന് ഒരു പെറ്റിക്കേസ് പോലും ചാർജ് ചെയ്യാതെ ഇയാളെ കർണാടകയിലേ ക്ക് വിടുകയായിരുന്നു. ഇപ്പോൾ പ്രതി ചേ ർക്കപ്പെട്ട യുവാക്കളുടെ ഫോണുകൾ പ രിശോധിച്ചാൽ ഗോമയ്യ ആലുവയിൽ വന്നശേഷം ഇവർ പോലീസിനെയും ഉത്തര വാദിത്വപ്പെട്ടവരെയും വിളിച്ചതിന്റ തെളി വുകൾകിട്ടും. ഈ തെളിവുകൾ പോലീസ് നശിപ്പിച്ചാൽ തന്നെ ഇവർ വിളിച്ച ഉദ്യോഗ സ്ഥരുടെ ഫോൺ പരിശോധിച്ചാലും മതി യാകും.തട്ടിപ്പുകാരനെ സ്റ്റേഷനിൽ ഹാജ രാക്കിയ വാദികളെ പ്രതികളാക്കിയ ശേ ഷം ജില്ലാ പോലീസിന്റെ മീഡിയ സെൽ ഇറക്കിയ അസാധാരണ പത്രക്കുറിപ്പാണ് ഏറെ രസകരം. കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ റൂറൽ ജില്ലാ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി, കൃത്യത്തിന് ഉപയോഗിച്ച മൂന്ന് വാ ഹനങ്ങളും പിടികൂടിഎന്നതായിരുന്നു തല ക്കെട്ട്. ഗോമയ്യയെ സ്റ്റേഷനിലേക്ക് കൊ ണ്ടുവന്ന രണ്ടു സ്വകാര്യ വാഹനങ്ങളും, ഇ യാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേ ഷം വീട്ടിലേക്ക് മടങ്ങിപോയ ടാക്സി കാറുകാരനോട് സ്റ്റേഷനിലേക്ക് വരണം എന്ന് പോലീസ് ആവശ്യപ്പെട്ടപ്പോൾ കളങ്കമി ല്ലാത്തതിനാൽ അയാൾ കാറുമായിചെല്ലു കയായിരുന്നു. അങ്ങനെ എത്തിയ വാഹനങ്ങാണ് തങ്ങൾ സാഹസികമായി പിടി കൂടി എന്ന പതിവ് തള്ള് വാർത്ത പോലെ മാധ്യമങ്ങൾക്ക് നൽകിയത്. കിടന്നുറങ്ങു കയായിരുന്ന മേധാവിയുടെ നേതൃത്വത്തി പ്രത്യേക സംഘം ആലുവ ടൗണും പരിസര വും വളഞ്ഞു ഒടുവിൽ ഉളിയന്നൂരിലെ ആ ളൊഴിഞ്ഞ പ്രദേശത്തു നിന്നും ഇയാളെക ണ്ടെത്തി എന്നിങ്ങനെ കല്ലുവച്ച നുണക ൾ മാധ്യമങ്ങൾക്കു നൽകി ഇവർ സായൂ ജ്യമടയുകയായിരുന്നു. എറണാകുളം ജില്ലയിൽ മാത്രം ഗോമയ്യ ഇത്തരത്തിൽ വ്യാജ സ്വർണം നൽകി 23 ലധികം പേരിൽ നി ന്നായി കോടികൾ പറ്റിച്ചതായാണ് അറി യാൻ കഴിഞ്ഞത്. കേരളത്തിൽ വ്യാപക മായി ഇയാൾ തട്ടിപ്പു നടത്തിയതായും സൂ ചനയുണ്ട്. യുവാക്കൾ വിളിച്ചപ്പോൾഇയാ ൾമൂന്ന് കിലോയിലധികം വ്യാജ സ്വർണ വുമായി വന്നത് മറ്റു പലരെയും ലക്ഷ്യം വച്ചാണന്ന കാര്യത്തിൽ സംശയമില്ല.പക്ഷെ ഇക്കാര്യങ്ങൾ ചോദിച്ചറിയാനുള്ള സാമാന്യ ബുദ്ധി പോലും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നതാണ് ഏറെ ഖേദകരം. ഗോമയ്യ കൊണ്ടുവന്ന മുക്കു പണ്ടം പിടികൂടിയിട്ടും അയാളെ പ്രതി ചേർത്ത് കേസെടുക്കാത്ത പോലീസിന്റെ നടപടി ക്കെതിരെ സേനയിലെതന്നെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.റിപ്പബ്ളിക്ക് ദിനത്തിൽ തട്ടിക്കൊണ്ടുപോകൽ നടന്നതായി ചിത്രീകരിച്ച് അടുത്ത റിപ്പബ്ളിക്ക് ദിനത്തിൽ പോലീസ് മെഡലുകൾ നേടാനുള്ള വളഞ്ഞ വഴിയാണിതെന്ന സം ശയവും ബലപ്പെടുന്നുണ്ട്.3 കിലോയിലധി കം വ്യാജ സ്വർണം കൊണ്ടുവന്ന ഗോമയ്യ ക്കെതിരെ കേസെടുക്കാത്തത് ആരും പ രാതി നൽകാത്തതിനാലാണെന്ന് ആലുവ സ്റ്റേഷൻ ഇൻസ്പക്ടർ മജ്ജുദാസ് പറ ഞ്ഞു. വ്യാജ സ്വർണ്ണം കണ്ടെടുത്ത യുവാ ക്കളുടെ മൊഴിയിൽ തങ്ങൾക്കു വ്യാജ സ്വർണ്ണം നൽകി പറ്റിച്ചു എന്നു പറഞ്ഞിട്ടും കിലോക്കണക്കിന് വ്യാജം സ്വർണം ക ണ്ടെടുത്തിട്ടും പരാതിയില്ലാ എന്നു പറയുന്ന മഞ്ജു ദാസിന്റെ പരാലിസ് ബുദ്ധി റോ ക്കറ്റ് പോലെയാണ്.പ്രതി ചേർക്കപ്പെട്ട യു വാക്കളിൽ നിന്നും പ്രതീക്ഷിച്ചരീതിയിൽ പോലീസിന് സാമ്പത്തിക നേട്ടം ഉണ്ടാകാത്തതും യുവാക്കളെ പ്രതിയാക്കിയതിനു പിറകിലുണ്ടെന്ന ആരോപണവും ശക്തമാണ്.