ചികിത്സാ സഹായ നിധിയിൽ കൈയിട്ടുവാരി: ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി: : അടിച്ചു മാറ്റിയത് 14 ലക്ഷം

ചികിത്സാ സഹായ നിധിയിൽ കൈയിട്ടുവാരി: ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി: : അടിച്ചു മാറ്റിയത് 14 ലക്ഷം

ആലുവ: കെ.പി.സി.സി. ജനറൽ സെക്ര ട്ടറി രക്ഷാധികാരിയായി രൂപീകരിച്ചി ചികി ത്സാ സഹായനിധിയിൽ നിന്നും ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി 14 ലക്ഷം കവർന്നതായി ആരോപണം. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിലെ സഹോദ രങ്ങളുടെ മജ്ജ മാറ്റിവക്കൽ ശസ്ത്രക്രി യക്കായി സുമനസുകളിൽ നിന്നും  സ്വരൂ പിച്ച തുകയിൽ നിന്നുമാണ് സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ ബ്ളോ ക്കു സെക്രട്ടറി 14 ലക്ഷം അടിച്ചു മാറ്റിയ ത്. ഒരു ഡി.സി.സി ജനറൽ സെക്രട്ടറിയു ടെ സഹോദരന്റെ രണ്ടു മക്കളാണ് മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്കായി ചികിത് സഹായം തേടിയത്. കുട്ടികളുടെ രക്ഷി താവിന്റെ ഗൂഗിൾ പേ നമ്പറിൽ കൃത്രിമം കാണിച്ച് പലപ്പോഴായാണ് ഇയാൾ ഇത്ര യും വലിയ തുക അടിച്ചു മാറ്റിയത്. ഈ തുക ഉപയോഗിച്ച്  ബ്ളോക്ക് നേതാവ് വിവിധ വിദേശ രാജ്യങ്ങൾ സന്ദർശിക്കു കയും പരിശുദ്ധ കർമ്മമായ ഉംറയും നിർ വഹിച്ചതായാണ് പുറത്തു വരുന്നവിവരം. പണംഅടിച്ചു മാറ്റിയതറിഞ്ഞ കുട്ടികളു ടെ പിതാവ് ചികിത്സാ കമ്മറ്റി രക്ഷാധികാ രികൾക്ക് പരാതി നൽകിയിരിക്കുകയാ ണ്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഇയാൾ ചികിത്സാ സഹായ നിധിയിൽ നി ന്നുംവീണ്ടും 80,000 രൂ പ കൂടി അടിച്ചു മാ റ്റി. ഇത് വിശ്വാസികളിൽ വലിയ പ്രതിഷേ ധത്തിന് ഇടയാക്കിയിട്ടുണ്ട്. യാതൊരും യോഗ്യതയുമില്ലാത്ത ഇയൾ എ ഗ്രൂപ്പ് പ്ര തിനിധിയായാണ് കളമശ്ശേരി ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാന ത്തെതിയത്.സംഭവം പുറത്തായതോടെ ചികിത്സാ നിധിശേഖരണ കമ്മറ്റി അടിയ ന്തിരമായി വിളിച്ചിട്ടുണ്ട്. ആലുവയിൽ ബ ലാൽസംഗത്തിന് ഇരയായി മരണപ്പെട്ട പി ഞ്ചു കുഞ്ഞിന് സർക്കാർ നൽകിയ ധന സഹായം മഹിളാ കോൺഗ്രസ് ജില്ലാ നേ താവ് അടിച്ചു മാറ്റിയ സംഭവം നാട്ടുകാർ മ റന്നുതുടങ്ങുന്നതിനിടെ കാണ് രണ്ടു കുട്ടി കളുടെ മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയ ക്കായി സ്വരൂപിച്ച തുകയിൽ നിന്നും 14 ല ക്ഷം ബ്ളോക്ക് കോൺഗ്രസ് നേതാവ് അ ടിച്ചു മാറ്റിയ സംഭവം പുറത്തുവന്നിരിക്കുന്നത്.