തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം എന്തുകൊണ്ട് കാണുവാന്‍ കഴിയുന്നില്ല.

തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം എന്തുകൊണ്ട് കാണുവാന്‍ കഴിയുന്നില്ല.

തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം ഉടന്‍ ഉണ്ടായേക്കില്ല. നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ ഹോം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. പേ വിഷ ബാധയ്ക്കെതിരായ വാക്‌സിനേഷന്‍ ഡ്രൈവിന് പ്രഥമ പരിഗണന. സന്നദ്ധ സംഘടനകളെയും വ്യക്തികളെയും തെരെഞ്ഞെടുത്തത് പരിശീലനം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന തെരുവ് നായ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഇന്ന് തദ്ദേശതല യോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗമാണ് ചേരുക. കാറ്ററിംഗ്, ഹോട്ടല്‍, മാംസ വ്യാപരികള്‍ ഉള്‍പ്പടെയുള്ളവരുമായി ഇതിനായി ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി ആണ് ഇന്നത്തെ തദ്ദേശതല യോഗം. മാലിന്യ നീക്കം, വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് യോഗം വിളിച്ചിട്ടുളളത്. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈന്‍ ആയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.തെരുവ് നായ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനായി ഇന്നലെ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍, മലിന്യനീക്കത്തിന് അടിയന്തര നടപടികള്‍ എടുക്കാന്‍ നിശ്ചയിച്ചിരുന്നു.