അങ്കമാലി: സംസ്ഥാന സർക്കാരിൻ്റെ പൊതുജനാരോഗ്യ പദ്ധതികൾ അടിസ്ഥാന തലത്തിലുള്ളവരിൽ അടക്കം പൂർണമായും എത്തിക്കുകയും ആരോഗ്യമുള്ള ജനതയേയും സമൂഹത്തേയും സുസ്ഥിരമായി നിലനിർത്തുക എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മൂക്കന്നൂർ പഞ്ചായത്തിൻ്റെയും മൂക്കന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി മാർച്ച് 3 - തിയതി വിപുലമായ ആരോഗ്യമേള ആരംഭിക്കുന്നു,, ഈ മേളയുടെ പ്രത്യേകത ആരോഗ്യരംഗത്ത് നിന്ന് മാത്രമല്ല തദ്ദേശ സ്വയംഭരണം,,, കൃഷി,,, വിദ്യാഭ്യാസം, "മൃഗസംരക്ഷണം, 'സാമൂഹ്യനീതി,,, മുതലായ വകുപ്പുകളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണെന്നുള്ള പ്രത്യേകതയുണ്ട്, പഞ്ചായത്തിലെ ജനങ്ങൾക്ക് ആരോഗ്യ സംബന്ധമായ സേവനങ്ങളെ കുറിച്ചും, കുടുംബക്ഷേമ കേന്ദ്രങ്ങൾ വെൽനസ് കേന്ദ്രങ്ങളാക്കി ഉയർത്തുന്നതു കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചും അതിലൂടെ സ്വന്തം ആരോഗ്യം, പരിസര ശുചിത്വം,,, വ്യായാമം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാൻ പ്രാപ്തരാക്കാനും,,, വർദ്ധിച്ചു വരുന്ന രോഗാതുരത തടയാനും ഈ മേളകൾ കൊണ്ട് സാധിക്കും,, ആരോഗ്യ സേവനങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ,,വാർഷിക ആരോഗ്യ പരിശോധനകൾ,, പ്രാഥമിക ആരോഗ്യ ചികിത്സ,,, ദീർഘകാല രോഗങ്ങൾ ഉള്ളവർക്ക്, മാനസിക, ശാരീരിക, സാമൂഹിക പിന്തുണ നൽകി അവരുടെ പുനരധിവാസം,, പാലിയേറ്റീവ് പരിചരണം എന്നിവ കൃത്യമായി നടപ്പാക്കാനും പൊതുജന പങ്കാളിത്വത്തോടെയുള്ള ഈ മേളക്ക് സാധിക്കും, മൂക്കന്നൂരിൻ്റെ ഡോക്ടർ എന്നറിയപ്പെടുന്ന മൂക്കന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മെഡിക്കൽ ഓഫീസർ ഇൻ ചാർജായ ഡോ: അനൂരൂപ് ജോസഫും,, ഇവിടുത്തെ ജീവനക്കാരും മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു പാലാട്ടിയും നേതൃത്വം നൽകുന്ന ഈ ആരോഗ്യമേള, സംസ്ഥാനത്തെ ഏറ്റവും മികച്ച മേളയാക്കുവാൻ തയ്യാറെടുത്തു കഴിഞ്ഞു., പാലിയേറ്റിവ് പരിചരണ രംഗത്ത് സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവക്കുന്ന ഈ പി.എച്, സെൻറും, പഞ്ചായത്തും കേന്ദ്ര സാമുഹ്യ ക്ഷേമവകുപ്പിൻ്റെ മികച്ച പ്രവർത്തനം കാഴ്ചവക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടു കഴിഞ്ഞു, ഈ ആരോഗ്യമേളയോടെ മികച്ച ആരോഗ്യപരിപാലന സേവന രംഗത്തെ മികവുറ്റ പ്രവർത്തനം കാഴ്ചവക്കുകയും സമഗ്ര ആരോഗ്യ ബോധവൽക്കരണവും പഞ്ചായത്തിൽ നടപ്പാക്കുക എന്നതായിരിക്കും മേളയുടെ ലക്ഷ്യം, എന്ന് ഡോക്ടർ അനുരൂപ് ജോസഫ്, കവർ സ്റ്റോറി യോടു് പറയുകയുണ്ടായി
Comments (0)