എൻ.സി.പി, പിളർപ്പ് ഉറപ്പായി
പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ എൻസിപി പിളർപ്പിലേക്ക്. മാണി സി കാപ്പൻ പാലായിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാകും. മുന്നണി മാറ്റ പ്രഖ്യാപനം 12 ന് ഡൽഹിയിൽ. കഴിഞ്ഞ 40 വർഷകാലത്തെ എൽ ഡി .എഫ് ബന്ധം നിലനിറുത്തുവാൻ ദേശീയ നേതാക്കൾ പല വിട്ടു വിഴ്ച്ചകൾക്കും തയ്യറായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പാലാ സീറ്റിൻ്റ് കാര്യത്തിൽ കടുംപിടുത്തം തുടർന്നതാണ് എൻസിപിയെ ചൊടിപ്പിച്ചത്
എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ പിണറായിയെ കണ്ട് ചർച്ച നടത്താൻ തിരുമാനിച്ചെങ്കിലും കുടി കാഴ്ച്ചയ്ക്ക് ഉള്ള സമയം അനുവദിച്ചിരിന്നില്ല. ഒരു വിഭാഗം മന്ത്രി ശശീന്ദ്രന് ഒപ്പം എൽ ഡി എഫിൽ തുടരും.
എൻസിപി സംസ്ഥാന വൈ. പ്രസിഡൻറ് പി.കെ രാജൻ, ദേശീയ സമിതിയംഗം വർക്കല രവികുമാർ, 7 ജില്ലാ പ്രസിഡൻ്റ്മാർ തുടങ്ങിയവർ ശശീന്ദ്ര വിഭാഗത്തിലും. എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടി.പി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും നേതൃത്വം നൽകുന്ന എൻസിപിയിൽ സംസ്ഥാന നേതാക്കളായ ബാബു കാർത്തികേയൻ പി ഗോപിനാഥ്, സലീം പി മാത്യൂ. കെ ജെ.ജോസ് മോൻ, എം. ആലിക്കോയ. സുൾഫീക്കർ മയൂരി, പ്രദീപ് പാറപ്പുറം, വിജി രവിന്ദ്രൻ, കടകംപിള്ളി സുകു തുടങ്ങിയവരും ഉണ്ട്. 14ന് പാലായിൽ നടക്കുന്ന പ്രതിപക്ഷ നേതാവിൻ്റെ ജാഥയ്ക്ക് സ്വീകരണം നൽകനുള്ള തയ്യ റെടുപ്പിലാണ് എൻസിപി ഔദ്യോഗിക വിഭാഗം.
പാലാ നൽകില്ലെന്ന് ഇടത് മുന്നണിയിൽ നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് മാണി സി കാപ്പൻ ചുവടു മാറുന്നത്. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ ആശീർവാദത്തോടെ മുന്നണി മാറുകയാണ് കാപ്പന്റെ ലക്ഷ്യം. ഡൽഹിയിൽ ഇരു നേതാക്കളും നടത്തുന്ന ചർച്ചയിൽ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനും പങ്കെടുക്കും.
Comments (0)