ആറുമുഖന്‍ പത്തിച്ചിറ പാതിതലമുണ്ഡനം ചെയ്തും മീശവടിച്ചും പ്രധിഷേധിച്ചു

ആറുമുഖന്‍ പത്തിച്ചിറ പാതിതലമുണ്ഡനം ചെയ്തും മീശവടിച്ചും പ്രധിഷേധിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന്റെ പിറ്റേന്ന് രാവിലെ 11 ന് തലമുണ്ഡനം ചെയ്യുമെന്ന  വാളയാർ അമ്മയുടെ ശപഥത്തിന് ഐക്യദാർഢ്യവുമായി പൊതുപ്രവർത്തകനും, കൊക്കക്കോള വിരുദ്ധസമര ഐക്യദാർഢ്യ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആറുമുഖൻ പത്തിച്ചിറ തലമുണ്ഡനം ചെയ്തും മീശവടിച്ചും പ്രതിഷേധിച്ചു ഇന്നലെ വൈകീട്ട് നാലിനാണ് സമരപന്തലിൽ പ്രതിഷേധം നടത്തിയത്. കഴിഞ്ഞ ദിവസം മാരിയപ്പൻ നീലിപ്പാറ തലമൊട്ടയടിച്ചിരുന്നു.സമരപന്തലിൽ നിന്നും പ്രകടനമായി കല്ലമണ്ഡപത്ത് പോയി തിരിച്ചു വന്ന ശേഷമായിരുന്നു ശിരോ മുണ്ഡനം. ദേശീയ വനിതാ കമ്മിഷൻ മുൻ അംഗം ഡോ.പ്രമീളാദേവി സമരപ്പന്തൽ സന്ദർശിച്ചു. അട്ടപ്പാടി ആദി എന്ന സാമൂഹ്യസംഘടനയിലെ യുവതീയുവാക്കൾ വാളയാർ വിഷയത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. മുൻമന്ത്രി വി.സി കബീറിന്റെ നേതൃത്വത്തിൽ ഗാന്ധിദർശന വളണ്ടിയർമാർ ഏകദിന സത്യാഗ്രഹം അനുഷ്ഠിച്ചു.

ചടങ്ങിൽ വിളയോടി വേണുഗോപാൽ, വി.എം മാർസൻ, പിഎച്ച് കബീർ, എൻ. ചന്ദ്രൻ, പത്മമോഹൻ, കെ. മായാണ്ടി, കെ. വാസുദേവൻ, മാരിയപ്പൻ നീലിപ്പാറ,
കൃഷ്ണൻ മലമ്പുഴ, അഡ്വ ജലജമാധവൻ, അനിതാ ഷിനു, സി.ആർ നീലകണ്ഠൻ, നൗഫിയ നസീർ,സന്തോഷമലമ്പുഴ, ഗോപാലൻ മലമ്പുഴ, തുടങ്ങിയവർ പങ്കെടുത്തു.20ന് രാവിലെ 11ന് സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറി കെ. വാസുദേവൻ ഐക്യദാർഢ്യശിരോ മുണ്ഡനം നടത്തും.