കേരളം ക്ഷീരകര്‍ഷകര്‍ക്ക്‌ പാലിന്‌ അധികവില പ്രഖ്യാപിച്ച്‌ മില്‍മ

കേരളം ക്ഷീരകര്‍ഷകര്‍ക്ക്‌ പാലിന്‌ അധികവില പ്രഖ്യാപിച്ച്‌ മില്‍മ

മൂവാറ്റുപുഴ: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ കര്‍ഷകരില്‍നിന്ന്‌ സംഭരിക്കുന്ന പാലിന്‌ അധികവില നല്‍കും. മാര്‍ച്ച്‌ മുതല്‍ ലിറ്ററിന്‌ മൂന്ന്‌ രൂപ വര്‍ധിപ്പിക്കാനാണ്‌ തീരുമാനം.
വില വര്‍ധനവിലൂടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക്‌ നേട്ടമുണ്ടാകുമെന്ന്‌ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്‌ പറഞ്ഞു. നിലവില്‍ നല്‍കി വരുന്ന 1.5 രൂപയാണ്‌ മാര്‍ച്ച്‌ മുതല്‍ വര്‍ധിപ്പിക്കുന്നത്‌. മില്‍മ പൊതുയോഗത്തിന്‌ മുന്നോടിയായി ചേര്‍ന്ന ഭരണസമിതിയാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്‌.
കോവിഡ്‌ പ്രതിസന്ധിയെത്തുടര്‍ന്ന്‌ ക്ഷീരമേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌ കര്‍ഷകര്‍ക്ക്‌ കൈത്താങ്ങായി വില വര്‍ധിപ്പിക്കുന്നത്‌. ലോക്ക്‌ഡൗണ്‍ സമയത്ത്‌ പാല്‍ അധിക സംഭരണം നടത്തിയും മില്‍മ കര്‍ഷകരെ സഹായിച്ചിരുന്നു.