ശ്രീലേഖ,IPS ഇറങ്ങി തിരിച്ചു., സന്ധ്യയും, ജോർജും, അഴിയെണ്ണമോ??

ശ്രീലേഖ,IPS ഇറങ്ങി തിരിച്ചു., സന്ധ്യയും, ജോർജും, അഴിയെണ്ണമോ??

ജനപ്രിയ നായകൻ ഉൾപ്പെട്ടു എന്ന് ആരോപണമുള്ള നടി പീഡന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സന്ധ്യ, ജോർജ്, ബൈജു പൗലോസ് ', തുടങ്ങിയ മാധ്യമങ്ങൾ അപദാനങ്ങൾ വാഴ്ത്തി പാടി കൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുഖം മൂടികൾ വലിച്ചു പറിച്ച് സേനയിലെ മുതിർന്ന മുൻ പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തുന്ന ചില സത്യങ്ങൾ പോലീസിൻ്റെ അധികാരമുപയോഗിച്ച് എന്ത നീതിയും ചെയ്യുന്നവരുടെ ഉറക്കം കെടുത്തുന്നതാണ്

ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ ശരിയായ അന്വേഷണം നടത്തുകയാണെങ്കിൽ റിട്ടയർ ചെയ്ത ജോർജും, റിട്ടയറിൻ്റെ പടിവാതിക്കൽ നില്ക്കുന്ന സന്ധ്യയും, അഴിയെണ്ണുന്ന കാര്യങ്ങളിലേക്ക് കടക്കുമെന്ന് ഉറപ്പായി, ദിലീപ് ജയിലിൽ കിടക്കുമ്പോൾ ജയിൽ മേധാവിയായിരുന്ന ശ്രീലേഖയുടെ ആലുവ ജയിൽ സന്ദർശനത്തിൽ തന്നെ ഈ കേസിൽ നടന്നു് കൊണ്ടിരിക്കുന്ന ഗൂഢാലോചനകൾ മനസിലാക്കിയിരുന്നു. അധികാരത്തിൻ്റെ അഹങ്കാരവും ഭരണകക്ഷിയുടെ നേതാക്കളുമായി അടുത്ത ബന്ധവുമുള്ളതിനാൽ സേനയിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ എങ്ങനെയെല്ലാം പീഡിപ്പിക്കാമെന്നും തൻ്റെ ചൊൽപ്പടിക്ക് ഉദ്യോഗസ്ഥരെ നിൽക്കണമെന്ന് നിർബന്ധബുദ്ധിയുള്ള സന്ധ്യയും, ചേരാനല്ലൂർ പോലീസിലെ ക്രിമിനലുകൾ ചവിട്ടി കൊന്നശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ്റെ കൊലക്കുത്തരവാദിയെന്ന് ആരോപണം നേരിട്ടിട്ടും രാഷ്ട്രീയ പിടി പാടിൽ അതെല്ലാം പുല്ലുപോലെ കരുതിയ ജോർജും, മേലാളൻമാരുടെ ഏതാജ്ഞയും ശിരസാവഹിച്ച് മുട്ടിലിഴയാൻ കാത്ത് നില്ക്കുന്നതും മീഡിയമാനിയ ബാധിച്ച മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കാണിച്ച് കൂട്ടിയതെല്ലാം ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വരും

ശ്രീ ചട്ടമ്പിസ്വാമി തിരുവടിയുടെ ജന്മസ്ഥലം സ്വന്തമാക്കിയ സംഭവമായി ബന്ധപ്പെട്ട് നടന്ന വിഷയങ്ങളിൽ ഇവിടുത്തെ ഹൈന്ദവ സമൂഹത്തെയും കാവിയണിഞ്ഞ സന്യാസി സമൂഹത്തെയും അപകീർത്തിപ്പെടുത്തി അപമാനിതപ്പെടുത്തി വന്ദ്യവയോധികനായ ഒരു സന്യാസിയുടെ ഉന്മൂലനം ലക്ഷ്യമാക്കി നടന്ന സംഭവത്തിൽ പങ്കാളിത്വമുണ്ടെന്ന് പൊതുസമൂഹം സംശയിക്കുന്ന ഉന്നത ഉദ്യോഗസ്ഥയുടെ ശനിദശ ആരംഭിച്ചു കഴിഞ്ഞത് പ്രകൃതി നിയമമാണ്, അഹങ്കാരത്തിൻ്റെ തൂവൽ അധികം വൈകാതെ കൊഴിഞ്ഞു പോകും, റിട്ടയർ ജീവിതം കോടതി വരാന്തകളിലും സമ്പാദിച്ചത് വക്കിലൻമാർക്കും കൊടുത്ത് ജീവിതം തള്ളിനീക്കേണ്ട അവസ്ഥ അധികം വൈകാതെ കേരള സമൂഹത്തിന് കാണാൻ സാധിക്കും,പോലിസിൻ്റെ അധികാരം ഉപയോഗിച്ച് എന്ത്, കൊള്ളരുതായ്മകളും ചെയ്യുന്ന ചില പോലിസ് ഉദ്യോഗസ്ഥർ ഇപ്പോഴും സേനയിലുണ്ട് രാഷ്ട്രീയ പിൻതുണയോടും ചില കൂട്ടികൊടുപ്പ് മാധ്യമ ശിഖണ്ഡികളുടെ വെള്ളപൂശലുകളും കൊണ്ട് പുളകിതരാകുന്ന ചിലർക്ക് ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും