വഴി വിളക്കുകൾ തെളിക്കാതെ KMRL ൻ്റെ കെടുകാര്യസ്ഥത.
കൊച്ചി: കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം മെട്രോ ഒരു പരിധി വരെ പൊതുജനങ്ങൾക്ക് ആശ്വാസമാണ് ഒരു മഴ പെയ്താൽ വെള്ള കെട്ടും, നിത്യേനയെന്നോണം മണിക്കൂറുകളോളം അനുഭവിക്കുന്ന ഗതാഗത കുരുക്കും അതുപോലെതന്നെ ബഹു: ഹൈക്കോടതി വിധിയെ വെല്ലുവിളിച്ച് മാലിന്യം നിറച്ചു പകൽ സമയം പോകുന്ന ലോറികളിൽ നിന്ന് ഊർന്നു വീഴുന്ന അഴുക്ക് വെള്ളവും ശ്വസിക്കാൻ കഴിയാത്തവിധം ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ പൊതുജനങ്ങൾക്ക് യാത്രയ്ക്ക് ഒരു വലിയ ആശ്വാസമാണ്. എന്നാൽ രാത്രിയായാൽ മെട്രോ റയിൽ പാലത്തിനു താഴെയുള്ള വഴിവിളക്കുകൾ ഭാഗികമായി മാത്രമാണ് കത്തുന്നത്. കൊച്ചി നഗരസഭ പരിധിയിൽ ഇടപ്പള്ളി മുതൽ പേട്ട വരെയുള്ള ഭാഗത്തു കൂടിരാത്രി സഞ്ചരിച്ചാൽ പല ഭാഗങ്ങളിലും വഴിവിളക്കുകൾ തെളിയുന്നില്ല. പ്രധാനമായും ഇടപള്ളി മുതൽ ചങ്ങമ്പുഴ , മാമങ്കലം, പാലാരിവട്ടം , St Martin പള്ളി സ്റ്റേഡിയം വരെയും, Lise മുതൽ മാധവ ഫാർമസി ജംഗഷൻ വരെയും വഴിവിളക്കുകൾ തെളിയുന്നില്ല എങ്കിലും പരസ്യ ബോർഡുകൾ നന്നായി തെളിഞ്ഞു കത്തുന്നുണ്ട്.ഒരു പരിധിവരെ പരസ്യ ബോർഡുകളുടെ വെളിച്ചം വഴിവിളക്കുകൾക്ക് പകരമായി കത്തിക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മെട്രോ പില്ലറുകളിൽ പിടിപ്പിച്ചിട്ടുള്ള പരസ്യ ബോർഡുകൾ തെളിഞ്ഞു കാണുന്നതിന് വേണ്ടി വഴിവിളക്കുകൾ തെളിയിക്കാത്തതാണോ എന്നും പൊതുജന സംസാരമുണ്ട്. എന്നാൽ കത്തുന്ന വഴിവിളക്കുകൾ ആണെങ്കിൽ രാവിലെ 5-30 മണിക്ക് മുമ്പ് തന്നെ മെട്രോ ഓഫ് ചെയ്യുന്നതുമൂലം പൊതു നിരത്തുകളിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയും, ചാക്കു കൊട്ടുകളിലാക്കി വലിച്ചെറിയുകയും ഒപ്പം സാമൂഹ്യവിരുദ്ധരുടെ ശല്യവും വർദ്ധിക്കുന്ന സാഹചര്യം ഉണ്ട്. മാലിന്യങ്ങൾ ക്യാമറയിൽ പെടാത്ത ഭാഗം നോക്കി വഴിയോരത്ത് തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. മേൽ പറഞ്ഞ സമയത്ത് വഴി വിളക്ക് തെളിയാത്ത ഭാഗങ്ങൾ നല്ല രീതിയിൽ ഇരുട്ടുകുത്തി കിടക്കുന്ന സമയമാണ് ഈ സമയപരിധി കുറഞ്ഞത് പുലർച്ചെ ആറു മണിവരെ എങ്കിലും ആക്കാൻ KMRL തയ്യാറാവണം. അതോടെപ്പം മുഴുവൻ വഴി വിളക്കുകളും തെളിയിക്കാൻ വേണ്ട നടപടിയും സ്വീകരിക്കണം.
ടി. ബാലചന്ദ്രൻ - കലൂർ



Editor CoverStory


Comments (0)