യുവമോർച്ച മാർച്ചിൽ സംഘർഷം : പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കളമശേരി: പി.എസ്.സി.യെയും, പി.എസ്.സി ഉദ്യോഗാർത്ഥികളേയും നോക്കുകുത്തികളാക്കി പാർട്ടിക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമിയ്ക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കുസാറ്റിലേക്ക് യുവമോർച്ച് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.മാർച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രതിഷേധ മാർച്ച് ബി.ജെ.പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എസ്, സജി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്,സരീഷ് സജീവൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് അനീഷ് എന്നിവർ സംസാരിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, പി.വി.സൗമ്യ,അജിൽ, പ്രശാന്ത് ഷേണായി എന്നിവർ നേതൃത്വം നൽകി, പോലീസ് വാഹനത്തിൽ വെച്ച് ഇടുക്കി ജില്ലാ സെക്രട്ടറി അനന്തു മങ്കാട്ടിലിന് മർദ്ദനമേറ്റുവെന്ന് യുവമോർച്ച പ്ര പ്രയേ
വർത്തകർ പറഞ്ഞു. ഇക്കാര്യം കാട്ടി സിറ്റി പോലീസ് മേധാവിക്കും പോലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നൽകി. യുവമോർച്ച പ്രവർത്തകനെ പോലീസ് വാഹനത്തിലിട്ട് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബി ജെ പി കളമശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുമാർ തൃക്കാക്കര എന്നിവർ ആവിശ്യപെട്ടു.