ഇരട്ട ചങ്കൻ്റെ ആക്രോശത്തിന് പുല്ലുവില,HRDട ഇൻഡ്യ, അജി കൃഷ്ണന് കോടതി ജാമ്യം നൽകി

ഇരട്ട ചങ്കൻ്റെ ആക്രോശത്തിന് പുല്ലുവില,HRDട ഇൻഡ്യ, അജി കൃഷ്ണന് കോടതി ജാമ്യം നൽകി

അടിയന്തരാവസ്ഥ എന്ന കരിനിയമം പ്രഖ്യാപിച്ച് ഇന്ത്യയിലൊട്ടാകെയുള്ള പതിനായിരക്കണക്കിന്ജനങ്ങളെ ഉരുട്ടിയും ചവിട്ടിയും മർദ്ദിച്ചുജയിലിടിച്ച് കൊന്ന് കൊലവിളിച്ച ഇന്ദിരയുടെ ഭരണം അവരുടെ അധികാരത്തിൻ്റെ ദണ്ഡ് കൈയിൽ നിന്ന് തെറിച്ച് പോകുമെന്ന ഘട്ടം വന്നപ്പോഴായിരുന്നെങ്കിൽ ഇപ്പോൾ കേരളത്തിൽ മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പാർട്ടിയുടെ ദുഷ്ചെയ്തികൾക്കെതിരെയും ഭരണകൂട-ഗുണ്ടാ,- ക്രിമിനൽ പോലീസ് - മാഫിയകൾക്കെതിരെയും സംസാരിക്കുന്നവരെയുമാണ് ഉൻമൂലനമെന്ന മാവോയിസ്റ്റ് സിദ്ധാന്തത്തിൻ്റെ പരിഛേദമായി വ്യക്തിപരമായും തൊഴിൽപരമായുംഇല്ലാതാക്കി കൊണ്ടിരിക്കുന്നത്,

ഇന്ദിരാ ഗാന്ധി അധികാരം നിലനിർത്താൻ കാണിച്ച അക്രമങ്ങൾക്ക് സമാനമാണ് പിണറായി അധികാരത്തിലിരുന്ന് കൊണ്ട് കാണിച്ച ദുഷ്ചെയ്തികളെ കുറിച്ച് സമൂഹത്തിൽ വിളിച്ചറിയിക്കുന്നവരെ ഇല്ലാതാക്കുന്നത്, പോലീസിലെയും ക്രിമിനലുകളായ അക്രമികളെയും പാർട്ടിയിലെ അക്രമികളെയും ഇതിനായ് ഉപയോഗിക്കുന്നു. ഒരാളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പാർട്ടിയിലെ സൈബർ സഖാക്കളെ കൊണ്ട് ലക്ഷ്യം വക്കുന്ന ആളെ വ്യക്തിഹത്യ നടത്തുന്നു അത് വിജയിപ്പിച്ച ഉടനെ പോലീസിനെ കൊണ്ട് കള്ളകേസെടുപ്പിച്ച് ജയിലിലടക്കുന്നു, ഇതൊരു തന്ത്രം തന്നെയാണ്, അജി കൃഷ്ണനെ അറസ്റ്റ് ചെയ്ത കഥ ചിരിക്ക് വക നൽകുന്നതാണ്, ആദിവാസി യുടെ ഭൂമി തട്ടിയെടുത്തതിനും പട്ടികജാതിക്കാരെ ആക്ഷേപിച്ചതിനും ആണത്രേ, ലൈഫ്മിഷൻ എന്ന പേരിൽ കേന്ദ്ര സർക്കാരിൻ്റെ കോടികൾ അപഹരിക്കുകയും അതിൻ്റെ പേരിൽ വിദേശത്ത് നിന്ന് ചെമ്പ് ബിരിയാണിയിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ യുള്ളവർസ്വർണം കടത്തിയെന്ന് സാക്ഷ്യപ്പെടുത്തിയ പ്രസ്തുത സംഭവത്തിൽ പങ്കാളിയായ സ്ത്രീ.ഉറക്കെ സമുഹത്തോട് വിളിച്ചു പറഞ്ഞപ്പോൾ അവരെ തെരുവിലിറക്കി നിയമത്തിൻ്റെ പിൻബലത്തിൽ ജാമ്യത്തിലറങ്ങിയിട്ടും മനുഷ്യാവകാശത്തിൻ്റെ പേരിൽ പോലും അവർക്ക് അന്നവും, തൊഴിലും നൽകാതെ ഉപദ്രവിച്ചപ്പോൾ മാനുഷിക പരിഗണന നൽകി തൊഴിലിടവും അന്നവും നൽകിയ വലിയ കുറ്റം ചെയ്തതിനും,, മുഷ്യനാവണം എന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടിവായിട്ടലകുന്നവരാണ് സ്വപ്നയെ മനുഷ്യ'ർക്ക് ആവശ്യമായ ഭക്ഷണം പോലും നിഷേധിച്ചത്, ഒരു നേരത്തെ ഭക്ഷണം കഴികാനില്ലാതെ ഭക്ഷണം മോഷ്ടിച്ചെന്ന പേരിൽ മധു എന്ന യുവാവിനെ ചവിട്ടി കൊന്നവർക്ക് എതിരെ കേസ് നടത്താൻ പോലും ഒരു വക്കാലിനെ വക്കാതെ കൊലയാളികളെ പാർട്ടി സ്ഥാനം കൊടുത്ത ലങ്കരിച്ചവർ ആദിവാസി പ്രേമം പറയുന്നു.,

രാജ്യത്താകമാനം ആയിരക്കണക്കിന് ആദിവാസികൾക്ക് കിടക്കാൻ വീടും അഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾ ചോദിക്കാനും സ്വന്തം അസ്ത്വത്വം തിരിച്ചറിയാൻ ആദിവാസി യുവതീ യുവാക്കൾക്ക് വിദ്യാഭ്യാസവും തൊഴിൽ സംസകാരവും പകർന്നു നൽകുന്ന ഈ എൻ, ജി: ഓ, യും അതിനെ നയിക്കുന്ന അജി കൃഷ്ണനെയും ആദിവാസി യുടെ ഭൂമി തട്ടിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത് ജയിലിട്ടാൽ അതെല്ലാം അപ്പടി വിശ്വസിക്കുന്നവരല്ല പൊതു സമൂഹം, മുഖ്യമന്ത്രിയുടെ വീട്ടിൽ തൊഴുത്ത് കെട്ടാൻ നാല്പത് ലക്ഷവും, ആദിവാസി ക്ക് വീടു് കെട്ടാൻ നാല് മീറ്റർ ചുറ്റളവ് ഉള്ള സിമൻ്റ് കട്ട കൊണ്ട് കെട്ടിപ്പൊക്കിയ പട്ടിക്കൂടും, ഇവരാണ് ആദിവാസി സംരക്ഷകർ, സത്യം വിളിച്ചു പറയുന്നവരെ, കള്ളത്തരങ്ങൾ തുറന്ന് കാട്ടുന്നവരെ സാമൂഹ്യ പ്രവർത്തകരെ, മാധ്യമ പ്രവർത്തകരെ, ഐ.എ എസ്,, ഐ, പി.എസ്, എന്ന് വേണ്ട, ആരെയും അസഹിഷ്ണുതയുടെ അപ്പോസ്തോലൻമാർ ജയിലിൽ അടക്കും, ഇതിനെയാണ് ഹിറ്റ്ലറുടെ, ഭരണമെന്നും ഫാസിസമെന്നും പറയുന്നത്, എന്താണ് ഫാസിസമെന്ന് വടക്കോട്ട് നോക്കി പോകേണ്ട, കാലം ഇതിന് മറുപടി നൽകും, ഇവിടെ നീതിപീ0ങ്ങളുണ്ട്, നിയമങ്ങളുണ്ട്, എച്ച് ആർ ഡി എസ്, പാവപ്പെട്ടവൻ്റെയും അധസ്ഥിതൻ്റെയും, അടിമത്വം അനുഭവിക്കുന്നവൻ്റെയും ആദിവാസി യുടെയുമാണ്, അല്ലാതെ കപട കമ്യൂണിസ്റ്റുകളുടേതല്ല, HRD S ഇൻഡ്യ അതിൻ്റെ പ്രയാണം തുടർന്നുകൊണ്ടെയിരിക്കും അത് പ്രകൃതിയുടെ നിയോഗമാണ്,

ബീ വി രവീന്ദ്രൻ