മനുഷ്യാവകാശ പ്രവർത്തകയുടെ വേഷമണിഞ്ഞ് വിസാ തട്ടിപ്പ് നടത്തിയ കടന്നപ്പള്ളി കോൺഗ്രസ് വനിതാ നേതാവ് അറസ്റ്റിലേക്ക്
കൊച്ചി: കൊച്ചി കേന്ദ്രമായി പോലീസു് കമ്മീഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രധാന കാര്യാലയത്തിൻ്റെ മൂക്കിന് കീഴിൽ സർക്കാരിൻ്റെ ഓധ്യോദിക ചിഹ്നമായ രണ്ടാനകളുടെ ചിഹ്നം മുഖമുദ്രയായ് കാണിച്ച് സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായ മനുഷ്യാവകാശ കമ്മീഷൻ ഓഫിസും, ചൈൽ വെൽഫയർ പ്രൊട്ടക്ഷൻ ഓഫീസും വ്യാജമായി സ്ഥാപിച്ച് സമാന്തര ഭരണം നടത്തിക്കൊണ്ടിരുന്ന കടന്നപ്പള്ളി കോൺഗ്രസിൻ്റെ പ്രമുഖ ജില്ലാ വനിതാ നേതാവുമായ ആശ തൃപ്പൂണിത്തുറ ക്കെതിരെ മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിച്ചെടുത്തതുമായ് ബന്ധപ്പെട്ട പരാതി ലഭിച്ചതിനെ തുടർന്നു FIR ഇട്ട് പോലീസ്. കേസെടുത്തിരിക്കുന്നു, ഇവരെ കുറിച്ച് നിരവധി പരാതികൾ പലരും സർക്കാരിലേക്കും വിവിധ പോലീസു് സ്റ്റേഷനുകളിലേക്കും മുൻകാലങ്ങളിൽ നൽകിയിട്ടും ഒന്നുകിൽ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പരാതിക്കാരുടെ കയ്യും കാലും ഒടിച്ചുകളയുകയോ, ഫോണിലൂടെയും നേരിട്ടും ഗുണ്ടകളെ കൊണ്ട് ഭീഷണിപ്പെടുത്തിയും കേസുകൾ പിൻവലിക്കപ്പെടുകയോ, അല്ലെങ്കിൽ ഇവരുടെ ഓഫീസുമായ് സഹകരിച്ച് മറ്റ് ചില ആനുകുല്യങ്ങൾ കൈപ്പറ്റുന്ന പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടു സമ്മർദ്ദപ്പെടുത്തിയും കേസുകൾ ഇല്ലാതാക്കുകയും ചെയ്യുകയാണ് പതിവ് ഇവർക്ക് തിരുവനന്തപുരം, മലപ്പുറം, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചില മതമൗലികവാദ സംഘടനകളുടെ പിൻബലത്തിൽ ദേശദ്രോഹപ്രവർത്തനങ്ങൾ നടത്തുന്നതായും വൻതോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്, കേവലം ഒരു സന്നദ്ധ സംഘടന രജിസ്ട്രർ ചെയ്ത് ചാരിറ്റിയുടെയും ചില സമയത്ത് മനുഷ്യാവകാശ കമ്മീഷൻ, മറ്റ് ചിലപ്പോൾ ചൈൽ പ്രൊട്ടക്ഷൻ വിഭാഗം മുതലായ സർക്കാർ സംവിധാനങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സമാന്തരമായി സർക്കാർ ഭരണം നടത്തുന്ന ഇവർക്ക് അംഗരക്ഷകർ ഡ്രൈവർ, പ്രൈവറ്റ് സിക്രട്ടറി എന്നിവരെ നിലനിർത്താൻ വേണ്ടതായ സാമ്പത്തിക ശ്രോതസ്സിനെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്, ചില സ്വകാര്യ ഓൺലൈൻ ചാനലുകളെ കൂട്ടുപിടിച്ച് നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികളെയും തേജോവധം ചെയ്ത് ഭീഷണിപ്പെടുത്തിയ കേസും നിലവിലുണ്ട്, ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി നടത്തിയ അനാവശ്യ പരാമർശവുമായി ബന്ധപ്പെട്ടും ഇവർക്കെതിരെ പരാതി ഉണ്ടായിട്ടും കടന്നപ്പള്ളി കോൺഗ്രസിൻ്റെ എറണാകുളത്തെ പ്രമുഖ നേതാവാണ് ഇവരെ സംരക്ഷിക്കുന്നതെന്ന് പൊതുവെ ആരോപണമുണ്ട്, കടന്നപ്പള്ളി മന്ത്രിയായതിന് ശേഷം ആ പാർട്ടിയിലെ മൂന്നാമത്തെ നേതാവാണ് അഴിയെണ്ണാൻ തയ്യാറെടുക്കുന്നത്, ഇതിനിടെ മേലാറ്റൂർ സ്റ്റേഷനിൽ ഇവർക്കെതിരെ പരാതി നൽകിയ ആളെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും വ്യാജ വാഗ്ദാനങ്ങൾ നൽകിയും പരാതിയിൽ നിന്ന് പിൻവലിപ്പിക്കാനും ഇതു സംബന്ധിച്ച് പത്ര സമ്മേളനങ്ങൾ നടത്താൻ ശ്രമിക്കുന്നത് തടസപ്പെടുത്തുന്ന ശ്രമങ്ങൾ നടക്കാത്തതിനാൽ കേസുമായി മുന്നോട്ട് പോയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കൊണ്ട് ഇവർ നടത്തിയ വാട്ട്സാപ്പ് സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കയാണ്, ഇവരെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം ഇവരെ സംരക്ഷിച്ചു പോന്ന പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ, നേതാക്കളുടെയും പേരുകൾ ഉടൻ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്, മനുഷ്യാവകാശ പ്രവർത്തനം വളരെ നല്ല രീതിയിൽ നടത്തുന്ന നിരവധി പേരുണ്ടെങ്കിലും സമാന്തര ഭരണകൂടം നടത്തി ജനങ്ങളെ കബളിപ്പിക്കുകയും പണം പിടുങ്ങുകയും ചെയ്തു പോരുന്ന ഇവർക്കെതിരെ പോലിസ് എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നതാണ് എല്ലാവരും ചോദിക്കുന്നത്.
Comments (0)