കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിന് സമീപം നിർദ്ദിഷ്ഠ സ്റ്റേഷൻ നിർമാണത്തിനായ് നീക്കിവച്ച സ്ഥലത്ത് വിവിധ വൃക്ഷ തൈകൾ നടാൻ തയ്യാറാക്കിയ ഗ്രോബാഗുകളിൽ കഞ്ചാവ്വ് തൈകൾ നട്ടുവളർത്തിയത് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതുമായ അജേഷ് ബാലകൃഷ്ണനെ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് SIP യുണിറ്റ് നോഡൽ ഓഫീസർ ഒരു ഉത്തരവിലൂടെ വകുപ്പിൽ നിന്നും പുറത്താക്കിയതായ് അറിയിച്ചു. വനം വകുപ്പിന് മൊത്തം അവമതിപ്പുണ്ടാക്കിയ ഈ കേസിന് കുട്ടു നിന്ന സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥൻമാരെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഒരു താത്കാലിക ജീവനക്കാരനെതിരെ നടപടി എടുത്ത് മുഖം രക്ഷിക്കാൻ വനം വകുപ്പിലെ ഉന്നതർ ശ്രമിച്ചത് ഈ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലടക്കം രണ്ട് ശബ്ദ സന്ദേശങ്ങൾ വ്യാപരിച്ചിട്ടും അതൊന്നും ഗൗനിക്കാതെ കുറ്റക്കാരായ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം സംരക്ഷിക്കാനാണ് ഈ നാടകം, മാറ്റി നിർത്തപ്പെട്ട താൽകാലിക ജീവനക്കാരന് ജനവാസ മേഖലയിൽ എത്തിപ്പെടുന്ന സർപ്പങ്ങളെ പിടിച്ചു സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനുള്ള പരീശീലനവും പ്രവൃത്തി ചെയ്യാനുള്ള അനുമതിയും നൽകിയിരുന്നതും റദ്ദാക്കപ്പെട്ടു, അതായത് ഇതു സംബന്ധിച്ച അന്വേഷണവും നടപടികളും ഇതിൽ തീർന്നു എന്ന് സാരം സ്റ്റേഷൻ പരമാധികാരിയായിരുന്ന ഡപ്യൂട്ടി റയിഞ്ചറും മറ്റു ചില ഉദ്യോഗസ്ഥൻമാരും കഞ്ചാവു് കൃഷിയെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലും ചില വ്യക്തി താത്പര്യങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും കാരണത്താൽ ഇത് മൂടിവച്ച് കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു . മറ്റു ചില ആവശ്യങ്ങൾക്ക് അവിടെ വന്ന CPM ൻ്റെ ഒരു പ്രാദേശിക നേതാവായിരുന്നു. ഗ്രോബാഗിലെ കഞ്ചാവു് ചെടി ആദ്യം കണ്ട് വിവരങ്ങൾ ചില ഉദ്യോഗസ്ഥരെ ധരിപ്പിച്ചതും എന്നാൽ ഇത് പുറത്തറിഞ്ഞാൽ സർക്കാരിനും വകുപ്പിനും അവമതിപ്പുണ്ടാവുമെന്ന് കണ്ട് മൂടിവരികയായിരുന്നു. നിർഭാഗ്യവശാൽ ഇതേ കാര്യം കണ്ടെത്തിയ മറ്റൊരു കോൺഗ്രസ്സിൻ്റെ പ്രാദേശിക നേതാവു് ഈ സംഭവം പുറത്ത് വിടുകയും കാര്യങ്ങൾ മറ്റു ചില ആളുകൾ വഴി പ്രസ്തുത സ്റ്റേഷൻ മേലാധികാരിയായ റയിഞ്ചർ അറിയുകയും സമയം കളയാതെ അന്വേഷണം നടത്തിയ നടപടികൾകൾ സ്വീകരിക്കുകയും ചെയതപ്പോൾ, പ്രസ്തുത ഉദ്യോഗസ്ഥനെ വ്യക്തിപരമായും ഔധ്യോദികമായും അപമാനിക്കുന്ന രീതിയിൽ കള്ള കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.കൂടാതെ കൃത്യമായ നടപടികൾ സ്വീകരിച്ചതിന് വൈരാഗ്യമെന്ന രീതിയിൽ ഈ ഉദ്യോഗസ്ഥനെ ദൂരെക്ക് സ്ഥലം മാറ്റുകയും ചെയ്തു, സ്റ്റേഷൻ ചുമതലക്കാരനായ ഡപ്യൂട്ടി റയിഞ്ചർ സർക്കാർ ഭൂമിയിലെ മരം മുറിച്ചു മാറ്റപ്പെട്ട കുപ്രസിദ്ധമായ മറ്റൊരു കേസിൽ നടപടി നേരിടുന്നയാളുമാണ് വേലി തന്നെ വിളവ് തിന്നത് കണ്ടത് ബോധ്യപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാതെ സത്യസന്ധമായ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുക എന്ന ദുഷ്പ്രവർത്തി നടത്തി കള്ളനാണയങ്ങളെ സംരക്ഷിക്കാൻ മാത്രം ചില ഉദ്യോഗസ്ഥർ ആസ്ഥാനത്ത് വിരാചിക്കുന്നതിനെതിരെ വകുപ്പിൽ പല ഉദ്യോഗസ്ഥരും രോഷാകുലരാണ്
Comments (0)