ലിസി ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പുകൾ വിവാദമാകുന്നു

ലിസി ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പുകൾ വിവാദമാകുന്നു

എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ലിസി ആശുപത്രിയിൽ ഫാ. ജെറി ഞാളിയത്തിന്റെ നേതൃത്വത്തിൽ ചീഫ് പർച്ചേസ് ഓഫീസർ, അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ എന്നിവരുടെ സഹായത്തോടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിവരുന്നതായി അറിയുന്നു. മാണ്ഡ്യാ രൂപതയുടെ മെത്രാന് ഇക്കാര്യത്തിൽ കാര്യമായ പങ്കുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് . വിമതവൈദികരുടെ വിമത പ്രവർത്തനങ്ങൾക്കായാണ് ഈ സാമ്പത്തിക തട്ടിപ്പ് പ്രധാനമായും നടത്തുന്നത്. വില കുറഞ്ഞ മരുന്നുകളും ഉപകരണങ്ങളും വാങ്ങിക്കൂട്ടി ബില്ലിലും കണക്കിലും വിലകൂടിയ മരുന്നിന്റെയും മറ്റും വിലയെഴുതിക്കൊണ്ടാണ് ഈ തട്ടിപ്പ് നടത്തിവരുന്നതു്. ആശുപത്രിയുടെ തൊട്ടടുത്തും പരിസരങ്ങളിലുമായി വാങ്ങാൻ കിട്ടുന്ന സാധനങ്ങൾ വളരെ ദൂരത്തിൽ പോയി വാങ്ങുന്നതിലൂടെയും എല്ലാ പർച്ചേസിലും അമിതമായ കമ്മീഷൻ കൈപ്പറ്റുന്നതിലൂടെയുമാണ് അഴിമതി നടത്തി വരുന്നത്. വർഷങ്ങളായി നടത്തിവരുന്ന കൊള്ളയാണിത്. ആശുപത്രി ഡയറക്ടർ ഫാ.പോൾ കരേടൻ ഇതൊന്നും അറിയുന്നില്ലെന്നു മാത്രമല്ല , അദ്ദേഹത്തെ ജെറിയച്ചൻ അടുപ്പിക്കുന്നുമില്ല. ജെറിയച്ചന് സ്ഥലംമാറ്റമാണെങ്കിലും മറ്റാർക്കും കുറെ വർഷത്തേക്ക് ഇതിൽ കൈകടത്താൻ പറ്റാത്ത വിധത്തിലുള്ള ക്രമീകരണങ്ങൾ പർച്ചേയ്സ് ഓഫീസേർസുമായി ഒത്തുചേർന്ന് നടത്തിയിട്ടാണ് അദ്ദേഹം പിൻവാങ്ങുന്നത്. അദ്ദേഹത്തിന്റെ അഭാവത്തിലും അയാൾക്ക് കമ്മീഷൻ കിട്ടിക്കൊണ്ടിരിക്കും. മുൻ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിലിനും ഫാ. വർഗീസ് പാലാട്ടിക്കും ഇതുപോലെ കമ്മീഷൻ കിട്ടിക്കൊണ്ടാണിരിക്കുന്നതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
    അതിരൂപതയുടെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഇതുപോലെ വൻതുക വിമതപ്രവർത്തനങ്ങൾക്കായി അടിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. ആരും ചോദിക്കാനുമില്ല പറയാനുമില്ല. എല്ലാ സ്ഥാപനങ്ങളിലും വൻതുകകൾ വകമാറ്റി ചെലവഴിച്ചു കൊണ്ടിരിക്കുന്നു. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് എടയന്ത്രത്തു പിതാവ് അടിച്ചുമാറ്റിയത്. പൊങ്ങം നൈപുണ്യ, ചേർത്തല നൈപുണ്യ, കളമശ്ശേരി സോഷ്യൽ, ലിസി ആശുപത്രി, അതിരൂപത വെൽഫെയർ സർവീസസ് , ഇടപ്പള്ളി പള്ളി, കൊരട്ടിപ്പള്ളി, മലയാറ്റൂർ പള്ളി തുടങ്ങിയ സ്ഥാപനങ്ങൾ വിമത വൈദികരുടെ വിഹാരകേന്ദ്രങ്ങളാണ്, പണം ചോർത്തപ്പെടുന്ന സ്ഥാപനങ്ങളും. എല്ലാ കള്ളത്തരങ്ങളും സോഷ്യൽ സർവ്വീസസിനെ മറയാക്കിക്കൊണ്ടാണ് നടത്തിവരുന്നത്. ഇതേക്കുറിച്ചെല്ലാം സമഗ്രമായി അന്വേഷണം നടത്താൻ അതിരൂപതാ നേതൃത്വം തയ്യാറാകണം. ഇതിനായി അത്മായർ മുന്നിട്ടിറങ്ങിയേ മതിയാവൂ!