ആകാശത്തുകൂടെ പോകുന്ന കപ്പല്‍! അന്തംവിട്ട് സോഷ്യല്‍ മീഡിയ
അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്ക് എത്താന്‍ ഉപയോഗിക്കുമെന്ന് കരുതുന്ന പറക്കും തളികള്‍ എന്നുകേള്‍ക്കുന്പോള്‍ മനുഷ്യന് കൗതുകമാണ്. പലരും ആകാശത്ത് പറക്കും തളിക കണ്ടുവെന്ന് പറഞ്ഞ് വരാറുണ്ട്. എന്നാല്‍ അതിനൊന്നും ഇതുവരെ ശാസ്ത്രീയമായ തെളിവില്ല. സിനിമകളില്‍ മാത്രമാണ് ഇപ്പോഴും പറക്കുംതളികകള്‍ ഉള്ളത്.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ഒരു കപ്പലാണ്. ആകാശത്തുകൂടെ പോകുന്ന കപ്പല്‍! സ്കോട്ലാന്‍ഡിലെ ബാന്ഫീല് താമസിക്കുന്ന കോളിന് മക്കല്ലം എന്ന യുവാവാണ് പറക്കും കപ്പലിന്റെ വീഡിയോ പകര്‍ത്തിയത്.
കഴിഞ്ഞ മാസം 26-ന് ബാന്ഫീലിലെ കടലിനോട് ചേര്‍ന്ന റോഡിലൂടെ ഡ്രൈവ് ചെയ്തുപോവുമ്ബോഴാണ് അത്ഭുത ദൃശ്യം കണ്ടത്.
യഥാര്‍ത്ഥത്തില്‍ ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ആണ് ഈ പ്രതിഭാസത്തിന് കാരണം. കടലിനും ചക്രവാളത്തിലുള്ള ആകാശത്തിനും ഏറെക്കുറെ ഒരേ നിറമുള്ള സമയത്താണ് കപ്പല്‍ അതുവഴി സഞ്ചരിച്ചത്. ഇത് പെട്ടന്ന് കാണുമ്ബോള്‍ കപ്പല്‍ ആകാശത്തുകൂടെ പോകുന്നുവെന്ന് തോന്നിപ്പിക്കുന്നതാണ്.
ആദ്യം കപ്പല്‍ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപെട്ട്പോയി. കാരണം കപ്പല്‍ ആകാശത്ത് പൊങ്ങിക്കിടക്കുകയാണെന്ന് ഞാന്‍ കരുതി. ഒന്നുകൂടെ ശ്രദ്ധാപൂര്‍വം നോക്കിയപ്പോഴാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ആണെന്ന് മനസിലായത്. കോളിന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വളരെപ്പെട്ടാണ് വൈറലായത്. വീഡിയോ രണ്ടും മൂന്നും തവണ കണ്ടിട്ടാണ് സംഗതി മനസിലായതെന്നാണ് പലരുടെയും കമന്റ്.
Comments (0)