കേരള ലോകയുക്തയുടെ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരെ നിയമിച്ചു
കേരള ലോകയുക്തയുടെ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരായി അഡ്വ.എസ് ചന്ദ്രശേഖരൻ നായർ ,അഡ്വ. എം ഹരിലാൽ ,അഡ്വ.എസ്. പ്രേംജിത്ത് കുമാർ എന്നിവർ നിയമിതരായി.മൂവരും പ്രമുഖ അഭിഭാഷകരാണ്.
അഡ്വ. ചന്ദ്രശേഖരൻ നായർ മരട് ,ടൈറ്റാനിയം തുടങ്ങിയ കേസുകളിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്. പാറ്റൂർ ഭൂമി തട്ടിപ്പ് അടക്കമുള്ള കേസുകളിൽ വി എസിൻ്റെ അഭിഭാഷകനായിരുന്നു അഡ്വ. എം ഹരിലാൽ നിലവിൽ ലോകായുക്തയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്.
അതേസമയം, അഡ്വ.എസ്. പ്രേംജിത്ത് കുമാർ വഞ്ചിയൂർ ബാറിലെ അഭിഭാഷകനാണ്.



Author Coverstory


Comments (0)