എറണാകുളം: മൂവാറ്റുപുഴ കലൂര്‍ ദേശത്ത് IMHS High School ന് സമീപത്ത് നിന്നും KL-38-E-7340 നമ്പര്‍ Asok Leyland ലോറിയില്‍ 79.200 കി.ഗ്രാം കഞ്ചാവ് കടത്തി കൊണ്ടു വന്നത് എക്സെെസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്ക്വാഡ് പിടികൂടിയിരുന്നു ടി കേസ് മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസിൽ NDPS CR 40/2022ആം നമ്പർ കേസായി രെജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ് . ടി കേസില്‍ ഒളിവിലായിരുന്ന അഞ്ചാം പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ടി കേസില്‍ അന്തര്‍ സംസ്ഥാന ബന്ധം ഉളളതായി ബോധ്യപ്പെട്ടതിനെ തുടർന്ന് എക്സൈസ് കമ്മീഷണർ അന്വേഷണം എക്സൈസ് ക്രൈം ബ്രാഞ്ചിന് നൽകിയിരുന്നു. നാല് പ്രതികളെ തത്സമയം അറസ്റ്റ് ചെയ്തിരുന്ന കേസിൽ മുഖ്യ സൂത്രധാരന്മാരായ മൂന്ന് പേരെ അന്വേഷണത്തിൽ പ്രതി ചേർത്തിട്ടുള്ളതും . തത്സമയം അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമയബന്ധിതമായി എക്സൈസ് ക്രൈംബ്രാഞ്ച് ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ് . ആന്ധ്രപ്രദേശിലെ ഹോൾസെയിൽ ഡീലറിൽ നിന്നും നേരിട്ട് പണം മുടക്കി കഞ്ചാവ് വാങ്ങുന്നതിന് സൂത്രധാരനായി പ്രവർത്തിച്ചിരുന്ന ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ ഇടവെട്ടി പോസ്റ്റ് ഓഫീസ് പരിധിയിൽ കാരിക്കോട് ദേശത്ത് കണ്ടത്തിൻകര വീട്ടിൽ നാസർ മകൻ അബ്ദുൾ നിസാർ എന്നയാളെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ മജു റ്റി എം ന്റെ നേതൃത്വത്തിലുളള സംഘം 21/07/2023 ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ എക്സൈസ് ക്രൈം ബ്രാഞ്ച് പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ടിയാനെ ഇമിഗ്രേഷൻ അധികൃതര്‍ തടഞ്ഞു വച്ച് അസിസ്റ്റന്റ് കമ്മീഷണറെ വിവരമറിയിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ബാബു വി , സിവില്‍ എക്സെെസ് ഓഫിസര്‍മരായ ജിഷ്ണു എ , ഷിജു വി.ജി , ജിതീഷ് ബി എക്സെെസ് ഡ്രെെവര്‍ ഷിജു ജോര്‍ജ്ജ് എന്നിവരും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട മൂവാറ്റുപുഴ JFMC കോടതിയില്‍ ഹാജരാക്കിയ ടിയാനെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
Comments (0)