കോഴിക്കോട് വിമാനത്താവളം വഴി സ്വർണ്ണക്കള്ളക്കടത്ത്, ഉദ്യോഗസ്ഥരുടെ പങ്ക് സുവ്യക്തം

കോഴിക്കോട് വിമാനത്താവളം വഴി സ്വർണ്ണക്കള്ളക്കടത്ത്, ഉദ്യോഗസ്ഥരുടെ പങ്ക് സുവ്യക്തം
കോഴിക്കോട് വിമാനത്താവളം വഴി സ്വർണ്ണക്കള്ളക്കടത്ത്, ഉദ്യോഗസ്ഥരുടെ പങ്ക് സുവ്യക്തം
കോഴിക്കോട്, :കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി കോഴിക്കോട് വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളുമായ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകർത്ത് യുദ്ധസമാനമായ അന്തരീക്ഷം സംജാതമാക്കിയതിൽ കള്ളക്കടത്തുകാരോടൊപ്പം ചില ഉദ്യോഗസ്ഥർക്കും വ്യക്തമായ പങ്കുണ്ടെന്നും ഇത് എൻ, ഐ, എ, അന്വേഷിക്കണമെന്നും തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന കേന്ദ്ര സർക്കാരിന് പരാതി നൽകിയിരിക്കുന്നു. കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി കൊച്ചുമുഹമ്മദ്, പൈതൽ എന്നിവരാണ് ഈ കള്ളക്കടത്തുകളുടെ ചുക്കാൻ പിടിക്കുന്നതെന്ന് ആരോപണം ഇതു സംബന്ധിച്ച് സംഘടന സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് പോസ്റ്ററുകൾ പതിച്ചതും കേന്ദ്ര ഏജൻസികൾ ഗൗരവമായി എടുത്തിട്ടുണ്ട്, കള്ളക്കടത്ത് സംഘത്തിൻ്റെ അധീനതയിൽ അത്യാധുനിക തോക്കുകളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരവും ഉണ്ടെന്നും ആരോപണമുണ്ട് മധ്യകേരളത്തിൽ നിന്ന് സ്പോർട്സ് ക്വോട്ടയിൽ സർവീസിൽ കയറിയ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഒരു ഉദ്യോഗസ്ഥൻ തൻ്റെ ബന്ധുവിൻ്റെ ചാരിറ്റി സംഘടനയുടെ പേരിലാണ് കള്ളക്കടത്തുകാർക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്നത് ഇയാൾ സർവിസിൽ സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് സമാഹരിച്ച് ഡി, ആർ, ഐ, യിലേയും, സി.ബി, ഐ യിലേയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കൂട്ട് പിടിച്ച് അവരെ പുറത്താക്കിച്ച് കള്ളക്കടത്ത് കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ യഥാസ്ഥാനങ്ങളിൽ ഉറപ്പിക്കുന്ന പണി ചെയ്ത് കള്ളക്കടത്ത് കാർക്ക് സുരക്ഷാ പാത ഒരുക്കുകയും ചെയുകയാണ്, സ്ഥിരമായി സ്വർണം കടത്തുന്നവർക്ക് കപ്പം കൊടുക്കാതെ പുതുതായി ആര് സ്വർണം കടത്തിയാലും ഇവിടുത്തെ കുത്തക ക്കാർ അവരെ കെണിയിൽപ്പെടുത്തുകയോ, പുറത്ത് കവർച്ച ചെയ്യപ്പെടാൻ അവസരം ഒരുക്കുകയോ ചെയ്യും കൂടുതൽ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരെ മദ്യം, മദിരാക്ഷി, പണം, അല്ലെങ്കിൽ മേൽപറഞ്ഞ ഉദ്യോഗസ്ഥനെ കൊണ്ട് സി.ബി.ഐ, ക്ക് കള്ള പരാതിയും മറ്റ് നൽകിയാണ് കള്ളക്കടത്ത് മാർഗ്ഗം സൃഷ്ടിക്കുന്നത്, ഈ ഉദ്യോഗസ്ഥൻമാരുടെ വീട്ടുവാടക മുതൽ മസാജ് പാർലർ വരെയുള്ള ചിലവു് കള്ളക്കടത്തുകാരാണ് നോക്കുന്നത്, DRI യുടെ ഒറ്റു കാർക്ക് യഥേഷ്ടം സ്വർണവും മറ്റെന്തും ഗ്രീൻ ചാനലിലെന്ന പോലെ കടത്തുന്നതിന് ഇവിടെ എല്ലാ സംവിധാനവും ഉണ്ടെന്നുള്ളത് ഇന്ത്യയിലെ മറ്റേത് വിമാനത്താവളത്തേക്കാളും കോഴിക്കോടിന് പ്രത്യേകതയുണ്ട് ഇവിടുത്തെDRlഉദ്യോഗസ്ഥൻമാരിൽ പലരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഴിമതിക്കാരാണ്, രാജ്യദ്രോഹികളാണ്, അവർ അങ്ങനെ ആയതാവാം അല്ലെങ്കിൽ നിർബന്ധിതരായതാവാം, എല്ലാവരും ജീവനിൽ കൊതിയുള്ളവരാണല്ലോ, കോഴിക്കോട് വഴി വരുന്ന, ഒരു വിമാനത്തിൽ യാത്ര ചെയ്തു വരുന്നവരിൽ 10 മുതൽ 25 വരെ പേർ കസ്റ്റംസിൻ്റെ ഒത്താശയോടെ പുറത്ത് കടക്കുന്നവരാണ്, ആരൊക്കെ കടക്കണം, കടത്തണം, ആരൊയൊക്കെ പെടുത്തണം എന്ന് മുൻകുട്ടി തിരക്കഥ രചിച്ചിട്ടുണ്ടാവും കള്ളക്കടത്ത് രാജാക്കൻമാരും, രാജ്യദ്രോഹികളായDRl, ഉൾപ്പെടെയുള്ള ചില സി.ബി.ഐ, അഴിമതിക്കാരായ ഉദ്യോഗസ്ഥരും,, ഇവരറിയാതെ കടത്തുന്ന സ്വർണ്ണം തട്ടിയെടുക്കാൻ, കണ്ണൂർ പാർട്ടിയിലെ ഗുണ്ടകളെ ഏർപ്പാട് ചെയ്യുന്നതും, പൈതലും കൊച്ചുമുഹമ്മദും ചേർന്നാണെന്നും കേന്ദ്ര ഏജൻസികൾക്ക് നൽകിയ പരാതികളിൽ സൂചിപ്പിക്കുന്നു. 'ഏത് മന്ത്രിസഭ അധികാരത്തിൽ വന്നാലും ഒരു സമാന്തര ഭരണ സംവിധാനമാണ് കോഴിക്കോട് എയർപോർട്ട് ഭരിക്കുന്നത്, വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ യു ഡി, ഫ്, ഭരിക്കുമ്പോൾ മുസ്ലിം ലീഗ് നടത്തിയ ഒരു വിമാനത്താവള മാർച്ചിൽ ലീഗിൻ്റെ പതാക എയർപ്പോർട്ടിൻ്റെ മുകളിൽ പറത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത് കൊടിയുടെ നിറങ്ങൾക്കേ മാറ്റമുണ്ടാകു, അതായത് കേന്ദ്ര ഏജൻസികൾക്ക് പോലും ഒരു നിയന്ത്രണവുമില്ലാത്ത കള്ളക്കടത്ത് കാരുടെ ഒരു സമാന്തര ഭരണത്തിലാണ് കോഴിക്കോട് വിമാനത്താവളമെന്ന് ഈ സംഘടന ആരോപിക്കുന്നു.