വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55 വയസുള്ള വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55 വയസുള്ള വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍ കോവില്‍ മാ ട്ടും കൂട് പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫി (45)നെയാണ് അറസ്റ്റ് ചെയ്തത്. വ ണ്ടിപ്പെരിയാര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈ കുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ സ്ത്രീ യുടെ വ്യാപാര സ്ഥാപനത്തില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തുകയും വാ തില്‍ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം ഇതേ വീടിന് മുകളില്‍ താമസി ക്കുന്ന വാടകക്കാരന്‍ എത്തിയതോടെയാണ് പീഡനവിവരം പുറത്താവുന്നത്. തു ടര്‍ന്ന്, ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷം പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന്, അവശയായ വീട്ടമ്മ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാര്‍ സി. ഐ ഫി ലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെ യ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.



Editor CoverStory


Comments (0)