ത്രിദിന സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി ഈജിപ്ത്തില്‍

ത്രിദിന സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി ഈജിപ്ത്തില്‍

ഈജിപ്റ്റ്് : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തില്‍. ത്രിദിന സന്ദര്‍ ശനത്തിനായാണ് പ്രതിരോധ മന്ത്രി ഈജിപ്തില്‍ എത്തിയത്. പ്രതിരോധ മന്ത്രി മുഹമ്മദ് അഹമ്മദ് സാക്കിയുമായി രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെയും സിംഗ് സന്ദര്‍ശിക്കും. സന്ദര്‍ ശനത്തിനിടെ പ്രതിരോധ മേഖല സംബന്ധിച്ച കരാറുകളില്‍ ഇരു രാജ്യങ്ങളും ഒ പ്പുവയ്ക്കും. ആകാശ് മിസൈല്‍ സംവിധാനം അടക്കം ഇന്ത്യ നിര്‍മ്മിക്കുന്ന ആ യുധങ്ങള്‍ വാങ്ങാന്‍ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു.