പാര്‍ട്ടി കേഡറെ പോലെയാണ് വി സിയുടെ പെരുമാറ്റമെന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി : കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണകക്ഷിയുടെ കേഡറെ പോലെയാണ് വി സിയുടെ പെരുമാറ്റമെന്ന് ഗവര്‍ണര്‍ പറഞ്ഞു.പദവിക്ക് യോജിച്ച രീതിയ്ക്കല്ല വി സിയുടെ പെരുമാറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വകലാശാലകള്‍ ബന്ധുക്കളെ നിയമിക്കാനുള്ളതല്ല, സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനവും അന്വേഷിക്കും. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. കേരള സര്‍വകലാശാല വി സിയുടെ നിയമനത്തിലും ഗവര്‍ണര്‍ വിമര്‍ശനം അറിയിച്ചു. തന്റെ ചുമതലകളില്‍ ആരും ഇടപെടാന്‍ വരേണ്ടതില്ല. മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും. ഭരിക്കുന്ന പാര്‍ട്ടിയുടെ ബന്ധുനിയമനങ്ങള്‍ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങുകയാണ് കേരള സര്‍വകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും. വി സി നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല ഇതുവരെ നോമിനിയെ നല്‍കിയിട്ടില്ല. പ്രമേയം വന്നാല്‍ വി സിക്കെതിരെ ഗവര്‍ണര്‍ നടപടി എടുത്തേക്കും.
Comments (0)