സ്വാമി ആത്മ നമ്പിക്കും മറ്റു രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ചു
പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയ്യേറി കുടിലുകള്‍ കത്തിച്ചു എന്ന കേസില്‍ എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റ് ചെയ്ത കേസില്‍ മറ്റ് പ്രതികളുടെ ജാമ്യ അപേക്ഷയില്‍ മണ്ണാര്‍ക്കാട് എസ്എസി/എസ്ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. എച്ച്.ആര്‍.ഡി.എസ് പ്രസിഡന്റ് സ്വാമി ആത്മ നമ്പി, വൈസ് പ്രസിഡന്റ് കെ.ജി.വേണുഗോപാല്‍, ജോയി മാത്യു എന്നിവര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം പതിനാലാം തീയതി അവസാനിക്കാരിക്കെയാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ ജാമ്യം തേടിയത്. മൂന്നു പേര്‍ക്കും ബഹു.സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജി കെ.എം.രതീഷ്‌കുമാര്‍ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്. വിദേശ യാത്രക്ക് കോടതിയുടെ അനുമതി വേണം. പ്രതിഭാഗത്തിനായി അഡ്വേക്കറ്റ് അബ്ദുള്‍ നാസര്‍ ഹാജരായി. ബിജു കൃഷ്ണന്‍, അജിത്കുമാര്‍ എന്നിവരാണ് ജാമ്യക്കാര്‍. ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്. സന്യായിയായ ആത്മ നമ്പി ആദ്യമായാണ് കോടതി നടപടി നേരിടുന്നത്. കെ.ജി.വേണുഗോപാല്‍ അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച വ്യാജ കേസാണിതെന്ന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി കൃഷ്ണന്‍ പറഞ്ഞു.
Comments (0)