ഭാരത സ്വാതന്ത്ര്യത്തിലേക്കുള്ള ചുവട് മാറ്റത്തില്‍, ശ്രീ വിവേകാനന്ദ സ്വാമിക്കുള്ള പങ്ക്, ശ്രദ്ധേയം

ഭാരത സ്വാതന്ത്ര്യത്തിലേക്കുള്ള ചുവട് മാറ്റത്തില്‍, ശ്രീ വിവേകാനന്ദ സ്വാമിക്കുള്ള പങ്ക്, ശ്രദ്ധേയം

തൃശ്ശൂര്‍: വിവേകാനന്ദ സ്വാമിജിയുടെ അമൃതവാണികള്‍ ഭാരതത്തെ സ്വാതന്തത്തിലേക്ക് നയിക്കാന്‍ മുഖ്യ പങ്കുവഹിച്ചിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തില്‍ സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വിവേകായനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മനോമോക്ഷാര്‍ത്ഥം ജഗത് ഹിദായത എന്ന ആപ്തവാക്യം വിവേകാനന്ദ സ്വാമിജി അക്ഷരാര്‍ത്ഥത്തില്‍ പ്രപഞ്ചത്തെ മുഴുവന്‍ സ്വതന്ത്ര മോഹത്തിലേക്ക് കൊണ്ടുവരാനുള്ള സൂത്രവാക്യം കൂടിയായിരുന്നു. സ്വാമി സദ്ഭവാനന്ദജി അദ്ധ്യക്ഷത വഹിച്ചു. സ്വന്തം മോക്ഷത്തിന് പ്രയത്‌നിക്കുന്നതോടപ്പം ലോകത്തെ സേവിക്കുകയെന്നതാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് സ്വാമിജി ചൂണ്ടിക്കാണിച്ചു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഖ്യ പ്രഭാഷണം നടത്തി. അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ക്ക് രണ്ടാം ക്ലാസ്സിലെ പുസ്തകം വായിക്കാനറിയാത്ത വിദ്യാഭ്യാസ രീതിയല്ല നമുക്ക് വേണ്ടത്. വരാനിരിക്കുന്ന 25 വര്‍ഷക്കാല ഭാരതത്തിന്റെ അമൃതകാലമായിരിക്കുമെന്നും എഴുപത്തഞ്ച് വര്‍ഷം കൊണ്ട് നേടിയ പുരോഗതികള്‍ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാമിനന്ദാത്മജാനന്ദ ആന്‍സന്‍ ജോസഫ്, ഡോ. അമിത ഷെറിഫ്, ശ്രീകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവേകാനന്ദ യുവജന കൂട്ടായ്മ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി.