അങ്കമാലിയെ ബന്ദിയാക്കി തുണിക്കടയുടെ ഉത്ഘാടനം, ജനങ്ങളും യാത്രക്കാരും വലഞ്ഞു
അങ്കമാലി: അങ്കമാലി അങ്ങാടിക്കടവ് റോഡില്‍ ഇന്നലെ ആരംഭിച്ച് മെഗാസ്റ്റാര്‍ മമ്മുട്ടി ഉത്ഘാടനം നടത്തിയ തുണിക്കടയുടെ ഉത്ഘാടന മാമാങ്കം ദേശീയ പാതയിലൂടെ ഇന്നലെ സഞ്ചരിക്കേണ്ടി വന്ന പതിനായിരക്കണക്കിന് യാത്രക്കാരെയും വാഹനങ്ങളെയും ബന്ദികളാക്കി കൊണ്ടായിരുന്നു. ദേശീയപാതക്ക് സമീപമുള്ള ഈ കടയുടെ ഉത്ഘാടനം പകല്‍ കഴിഞ്ഞെങ്കിലും പാതയോട് ചേര്‍ന്ന് നടത്തിയ കലാപരിപാടികള്‍ കാണാനും കേള്‍ക്കാനും വന്നവരുടെയും തിരക്കില്‍ ഒരു ദിവസം മുഴുവന്‍ രാത്രി വൈകി പോലും, ബ്ലോക്കായിരുന്നു. ഏറ്റവും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. വടക്കന്‍ ജില്ലകളില്‍ നിന്ന് വന്ന ആംബുലന്‍സ്‌കളും, വിമാനയാത്രക്ക് വന്ന യാത്രികരും ഗതാഗതകുരുക്കില്‍പ്പെട്ടു. മെഗാസ്റ്റാറിന്റെ ഉത്ഘാടനത്തെക്കാളും ദേശീയ പാത ബന്ദിയാക്കി നിര്‍ത്തി ഉത്ഘാടനം നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വലുതാക്കാനുള്ള ബിസിനസ്സ് തന്ത്രത്തില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും പങ്കാളികളായി. ഇതിനിടെ നാട. മുറിച്ചുള്ള ഉത്ഘാടനത്തിനായ് എല്‍ദോസ് കുന്നപ്പള്ളി എന്ന രാഷ്ട്രീയക്കാരനും മെഗാസ്റ്റാറായ മമ്മൂട്ടിയും തമ്മില്‍ കത്രിക പിടിച്ചു വാങ്ങുന്നതായുള്ള വീഡിയോ ക്ലിപ്പിംങും, എന്നാല്‍ ഇയാള്‍ അങ്ങോട്ട് ഉണ്ടാക്ക് എന്ന സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം. തുണിക്കടക്കാരുടെ ഉത്ഘാടന സമയത്ത് തന്നെ കിട്ടിയ പരിഹാസ സാഹചര്യം വഴിയില്‍പെട്ടു പോയ നിസഹായരായ യാത്രക്കാരുടെ പ്രാക്ക് തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അങ്കമാലിയിലെ ചില രാഷ്ട്രീയ നേതാക്കന്മാര്‍ക്കും നഗരത്തിലെ ചില പത്രക്കാര്‍ക്കും തലേ ദിവസം മൃഷ്ടാന്നഭോജനവും, കവറുകളും നല്‍കിയിട്ടും രാഷ്ട്രീയക്കാരനും, സിനിമാക്കാരനും തമ്മില്‍ നാടമുറിക്കാന്‍ കത്രികക്ക് കടിപിടികൂടിയ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതും ഉത്ഘാടനത്തിനേറ്റ നെഗറ്റീവ്വ് പബ്ലിസിറ്റി കുറച്ച് കൂടി പോയി എന്ന് കടക്കാര്‍ക്ക് മാനക്കേടായിട്ടുണ്ട്. നാലു ചക്രവും അധികാരവും, കുറച്ച് പത്രക്കാരെയും വിലക്കെടുത്താല്‍ എന്തും നടത്താം എന്നതിന്റെ തെളിവ് കൂടിയാണ് ഇന്നലെ അങ്കമാലി കണ്ട സാമൂഹ്യ ദ്രോഹപ്രവര്‍ത്തനമായ അപ്രഖ്യാപിത ദേശീയപാത ഉപരോധം.
Comments (0)