13 വര്‍ഷത്തെ പ്രയത്നത്തിന് ശേഷം ചീറ്റകള്‍ ഇന്ന് ഇന്ത്യയിലെത്തും.

13 വര്‍ഷത്തെ പ്രയത്നത്തിന് ശേഷം ചീറ്റകള്‍ ഇന്ന് ഇന്ത്യയിലെത്തും.

ന്യൂഡല്‍ഹി : 13 വര്‍ഷത്തെ പ്രയത്നത്തിന് ശേഷം ചീറ്റകള്‍ ഇന്ന് ഇന്ത്യയിലെ ത്തും.ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള 'പ്രോജക്ട് ചീറ്റ' 2009 ല്‍ ലാണ് തുടങ്ങി യത്. ഇന്ത്യയില്‍ 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ചീറ്റകള്‍ക്കു വംശനാശം സംഭവിച്ചി രുന്നു. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാ നത്തിലാണ് പ്രത്യേക കൂടുകളിലാക്കി 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്‌ഹോ ക് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാന ത്താവളത്തിലിറക്കുന്നത്. തുടര്‍ന്ന് ഇവയെ സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്ററുകളിലെത്തിക്കും. തന്റെ ജന്മദിനമാ യ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവയെ ജഖോഡ പുല്‍മേടുകളിലുള്ള ക്വാറ ന്റീന്‍ അറകളിലേക്ക് തുറന്നു വിടും. 6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വ ന്യജീവി, മൃഗാരോഗ്യ വിദഗ്ധര്‍, നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ തുട ങ്ങിയവരും വിമാനത്തിലുണ്ട്. 5 വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാ നാണ് 'പ്രോജക്ട് ചീറ്റ' ലക്ഷ്യമിടുന്നത്. ഇന്ത്യയിലേക്ക് കൊണ്ടുവരു ന്ന ചീറ്റകളില്‍ 5 പെണ്ണും 3 ആണുമുണ്ട്. പെണ്‍ ചീറ്റകള്‍ക്ക് 25 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 5.5 വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. മൂന്നാമ ത്തെ ആണ്‍ചീറ്റ നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തില്‍ ജനിച്ചതാ ണ്. ഗോബാബീസ് മേഖലയില്‍ നിന്നുള്ള ഒരു പെണ്‍ചീറ്റയുടെ അമ്മ കാട്ടുതീയി ല്‍പ്പെട്ട് ചത്തിരുന്നു. ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ സഞ്ചാ രപഥം മനസ്സിലാക്കുന്നതിനായി ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെ യും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും.