HSS മയ്യനാടിൽ സൈനികാഭ്യാസത്തോടെ NCC പാസിംഗ് ഔട്ട് പരേഡ് നടത്തി.

HSS മയ്യനാടിൽ സൈനികാഭ്യാസത്തോടെ NCC പാസിംഗ് ഔട്ട് പരേഡ്  നടത്തി.
HSS മയ്യനാടിൽ സൈനികാഭ്യാസത്തോടെ NCC പാസിംഗ് ഔട്ട് പരേഡ്  നടത്തി.
HSS മയ്യനാടിൽ സൈനികാഭ്യാസത്തോടെ NCC പാസിംഗ് ഔട്ട് പരേഡ്  നടത്തി.
കൊല്ലം :മയ്യനാട് ഹയർസെക്കന്ററി സ്കൂളിൽ സൈനികാഭ്യാസ പ്രകടനകളോടെ സെറിമോണിയൽ പരേഡ് നടന്നു .ഹൈസ്കൂൾ JDJW കേഡറ്റുകൾ ഇത്തരം പരേഡ് നടത്തുന്നത് അപൂർവമാണ് .സൈനികർ പരിശീലിപ്പിക്കുന്ന 48 കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു .സ്കൂൾ പ്രിൻസിപ്പൽ സിന്ധുറാണി എസ് പരേഡ് ഉൽഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ ഷൈലു ജി സല്യൂട്ട് സ്വീകരിച്ചു. NCC സംസ്ഥാന ലെയ്‌സൺ ഓഫീസറും സ്കൂൾ NCC ഓഫീസറുമായ S/O പ്രവീൺ ചന്ദ്രഹാസന്റെ കീഴിലായിരുന്നു 60ദിവസത്തെ പരിശീലനം . 7 kerala BN NCC കൊല്ലം യൂണിറ്റിന്റെ കീഴിൽ INDIAN ARMY സൈനികർ പരിശീലനം നൽകി .2 വർഷം പരിശീലനം നേടിയ കേഡറ്റുകളാണ് സെറിമോണിയൽ പരേഡിൽ A സർട്ടിഫിക്കറ്റുകൾ നേടുന്നത് .പരേഡ് വീക്ഷിക്കുന്നതിനും യുവതി യുവാക്കളെ സൈന്യത്തിലേക്ക് ആകര്ഷിക്കുന്നതിനുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും പരേഡിന് സാക്ഷ്യം വഹിച്ചു . മികച്ച കേഡറ്റുകളായി മുഹമ്മദ് സാജിദ് എം എസ് ,അമ്പാടി ബിജുലാൽ ,ലിയോൺ എസ് വാട്സൺ ,കൃഷ്ണറാം യു എ ,നവ്യ ആർ അജയ് എന്നിവരെ തിരഞ്ഞെടുത്തു .മികച്ച പ്ലേറ്റോണിനുള്ള എവറോളിങ് ട്രോഫി JD പ്ലേറ്റോണിന് സമ്മാനിച്ചു.