പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാറിന് കൈമാറും; നിശ്ചയിച്ചതിലും നേരത്തെ പണി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നന്ദി പറഞ്ഞ് ഇ ശ്രീധരന്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി.
നാളെയോ മറ്റന്നാളോ പാലം സര്‍ക്കാറിന് കൈമാറുമെന്ന് പാലത്തില്‍ നടത്തിയ അവസാനവട്ട പരിശോധനയ്ക്ക് ശേഷം ഡിഎംആര്‍സി ഉപദേശക സമിതി അംഗം ഇ ശ്രീധരന്‍ പറഞ്ഞു. നിശ്ചയിച്ചതിലും നേരത്തെ പണിപൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്ക് ഇ ശ്രീധരന്‍ നന്ദി പറഞ്ഞു.
എട്ടുമാസമാണ് കരാറില്‍ നല്‍കിയിരുന്ന സമയപരിധിയെങ്കിലും അഞ്ച് മാസവും എട്ട് ദിവസവുംകൊണ്ട് ഊരാളുങ്കല്‍ പണി പൂര്‍ത്തിയാക്കിയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാലം പണിയില്‍ സഹകരിച്ച നാട്ടുകാര്‍ക്കും പൊലീസേ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കും ഇ ശ്രീധരന്‍ നന്ദിയറിയിച്ചു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിര്‍മിച്ച പാലാരിവട്ടം പാലത്തില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അടച്ചിടുകയും പിന്നീട് കോടതി നിര്‍ദേശ പ്രകാരം പൊളിച്ച് പുതുക്കി പണിയുകയുമായിരുന്നു. പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.



Author Coverstory


Comments (0)