Kerala PPP കളുടെ കാണാപുറങ്ങള്‍.

Kerala PPP കളുടെ കാണാപുറങ്ങള്‍.

 

സര്‍ക്കാരിന്‍െറ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് PPP എന്ന പേരില്‍ സര്‍ക്കാര്‍ ഭൂരിപക്ഷ പങ്കാളിത്തത്തോടെ തുടങ്ങിയവയാണ് നെടുമ്പാശ്ശേരി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍.പലതരം ഒാഹരി തട്ടിപ്പുകളിലൂടെ ഇന്നവയെല്ലാം സ്വകാര്യ സ്ഥാപനങ്ങളായി മാറിയിരിക്കയാണ്.

കണ്ണൂര്‍ airport ല്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന വാര്‍ഷിക പൊതുയോഗത്തിലെ ഒാഹരി വിതരണവിവാദം  അനില്‍ നമ്പ്യാര്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തതാണ്.

KINFRA, INKEL തുടങ്ങിയവയിലും നടക്കുന്നത് ഇതുപോലുള്ള വന്‍ തട്ടിപ്പുകളാണ്. ഒരു സാധാരണക്കാരന് ഒരു ചെറുകിട വ്യവസായം തുടങ്ങാന്‍ അഞ്ഞൂറ് അടി സ്ഥലം ലഭ്യമല്ല. അതേ സമയം ഏക്കര്‍ കണക്കിന് സ്ഥലം ചിലര്‍ ഈ സ്ഥാപനങ്ങില്‍ നിന്നും കൈവശപെടുത്തി തരിശ്ശിട്ടിരിക്കയാണ്. PPP യില്‍ തുടങ്ങിയ INKEL ലും ഇപ്പോള്‍ സ്വകാര്യ കമ്പനിയാണ്. കേരള മോഡല്‍ PPP കളെ പറ്റി ഒരു സമഗ്ര അന്വേഷണം ഉടനടി നടത്തേണ്ടതാണ്.

തിരുവനന്തപുരം എയര്‍പോര്‍ട്ട് കൈക്കലാക്കാനുള്ള കേരളസര്‍ക്കാര്‍ ശ്രമം ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ? ഈ വിമാനത്താവളങ്ങള്‍ വഴി എന്താണ് നടക്കുന്നത്, കാലാകാലങ്ങളിലായി ഇവയുടെയെല്ലാം ഭരണ ചുമതല ചില പ്രത്യേക വ്യക്തികളെ തന്നെ തുടര്‍ച്ചയായി ഏല്പിക്കുന്നതിന്‍െറ രഹസ്യങ്ങള്‍ ഇവയെല്ലാം ഈ കള്ള കടത്തിന്‍െറ പശ്ചാതലത്തില്‍ ഉടനടി അന്വേഷിക്കണം.

ശബരിമല വിമാനത്താവളം, കൊച്ചി ബാംഗളൂര്‍ വ്യവസായ ഇടനാഴി ... 
എന്നീ പദ്ധതികള്‍ കേരളം  ജാഗ്രതയോട വീക്ഷിച്ച് പ്രതികരിക്കേണ്ട വിഷയമാണ്.
ചെറുവള്ളി എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങിയാലും സര്‍ക്കാര്‍ ഭൂമിയായി ഏറ്റെടുത്താലും കേരള PPP ആയി പദ്ധതി നിലവില്‍ വരും. പിന്നീട് സര്‍ക്കാര്‍ പങ്കാളിത്തം പടിപടിയായി കുറച്ച് വേണ്ടപെട്ടവരുടെ കൈവശം എത്തിചേരും. നെടുമ്പാശ്ശേരി, കണ്ണൂര്‍ എയര്‍ പോര്‍ട്ടുകള്‍ INKEL ഇവിടെയെല്ലാം ഈ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടതാണ്. 

INKEL എന്ന PPP പദ്ധതിയിലെ സര്‍ക്കാര്‍ പങ്കാളിത്തം 22.78% മാത്രമാണ്. സര്‍ക്കാര്‍ വ്യവസായ സ്ഥാപങ്ങള്‍ 6.74% ഷെയറുകൾ വാങ്ങിയിട്ടുണ്ട്.മൊത്തം സർക്കാരിൻ്റെ നിയന്ത്രണം 29.52% . Director /Relatives of Directors വശം 43.35 % ഷെയറുകൾ.Foreign Holidays സ്ഥാപനങ്ങൾക്ക് 13.01%.Bank കൾ 5.1%. Others (?)  9.01%. സ്ഥാപനത്തിൻ്റെ  പ്രവർത്തനത്തിൽ സർക്കാരിന് പങ്കൊന്നും  ഉണ്ടാകുകയില്ല എന്നു വ്യക്തമാണ്. INKELൻ്റെ (PPP Classified Project) പൂർണ്ണ നിയന്ത്രണം സ്വകാര്യ വ്യക്തികൾക്ക് നൽകും വിധമാണ്  കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത് എന്നു കാണാം.

INKEL Director മാർ ആരൊക്കെ ? അവരുടെ താൽപ്പര്യങ്ങൾ എങ്ങനെയാണ് നാട്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ? അവരുടെ Track record കൾ ഏതു നിറത്തിലുള്ളതാണ് എന്നറിയുവാൻ നാട്ടുകാർക്ക് അവകാശമുണ്ടെന്ന് കമ്പനി നിയമം സമ്മതിക്കുന്നു.അതിൻ്റെ ഭാഗമായി കമ്പനിയുടെ പേജിൽ നിന്നും Director മാരുടെ വിശദാംശങ്ങൾ ആർക്കും വായിച്ചെടുക്കാം.

CIAL,KIAL,INKEL ഇവയുടെയൊക്കെ ഒാഹരി പങ്കാളിത്തം ഒാഹരി കൈമാറ്റം ചെയ്തരീതി,അവകശ ഒാഹരി പങ്കുവയ്ക്കല്‍ ഇവയെകുറിച്ചെല്ലാം SEBI,CAG അന്വേഷണം ആവശ്യമാണ്.