കഴിഞ്ഞ 4 പതിറ്റാണ്ടുകളായി മുതലമട മാമ്പഴക്കൃഷിയിൽ വിപ്ലവം രചിക്കുകയാണ്. അതിന്റെ ഗുണഭോക്താക്കളായ പാവപ്പെട്ട കർഷകർക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ശരിയായ ഒരു പദ്ധതിയും നടപ്പിലാക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ മാങ്ങാകൃഷിയെയും, കർഷകരെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. മുതലമട കൃഷിഭവൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി 'ചോട്ടാ നേതാക്കൾ'ക്ക് സബ്‌സിഡി അടിച്ചെടുക്കാനുള്ള ഏജൻറ്റ് പണി മാത്രമാണ് ചെയ്യുന്നത്. മുതലമട മാങ്ങയെ 'ദേശീയ ജൈവ സൂചിക' പദവിയിലേക്ക് കൊണ്ടുവരാനോ, പ്രതിവർഷം 4000 കോടിയിലധികം വിറ്റുവരവ് നടക്കുന്ന മുതലമടയിലെ മാവ് കൃഷിയെ വേണ്ടത്ര പ്രാധാന്യം നൽകി പദ്ധതികൾ ആവിഷ്കരിക്കാനോ, ജൈവകൃഷി പ്രോത്സാഹിപ്പിക്കാനോ, 'ഗുഡ് അഗ്രിക്കൾച്ചർ പ്രാക്ടീസ് (GAP) നടപ്പിലാക്കാനോ, ഡൽഹി ആസാദ്പൂർ മണ്ഡി (Agricultural and Processed Food Products Export Development Authority (APEDA)യിൽ വിപണന കേന്ദ്രം തുടങ്ങുന്നതിനോ, സ്ഥായിയായ ഒരു വിപണന സംവിധാനം ആവിഷ്‌ക്കരിക്കുന്നതിനോ, തഞ്ചാവൂർ മോഡലിൽ ഒരു പൊതുസൗകര്യ കേന്ദ്രം (Common Facilitation Centre) ലഭ്യമാക്കുന്നതിനോ, മൂല്യാധിഷ്ഠിത ഉൽപ്പന്ന നിർമ്മാണകേന്ദ്രം, പൾപ്പിങ് & റെയ്പ്പെന്സിങ് കേന്ദ്രം, കോൾഡ് സ്റ്റോറേജ് തുടങ്ങി പൊതുമേഖലയിലോ, സ്വകാര്യ മേഖലയിലോ ആരംഭിക്കുന്നതിനോ ഇവരിൽ ആരും തയ്യാറായില്ല.കർഷകരുടെയും, കച്ചവടക്കാരുടെയും പേരിൽതുടങ്ങിയ സംഘടനക്കും അതിനു കഴിഞ്ഞില്ല എന്നത് സാരം. മാമ്പഴക്കൃഷിയുടെ ആഭ്യന്തര, അന്താരാഷ്ട്ര മാർക്കറ്റുകളുടെ സാദ്ധ്യതകൾ അറിയാത്ത ഏറാൻമൂളികളായ ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയക്കാർക്കും മുതലമട മാങ്ങയുടെ വികസനത്തിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തിലാണ് കുറെ ചെറുപ്പക്കാർ കൂടി 2015 ൽ മുതലമട മാംഗോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചത്.എന്തിനധികം ഈ പ്രൊഡ്യൂസർ കമ്പനി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് മുതലമട മാംഗോ സ്പെഷ്യൽ പാക്കേജ് സ്കീം രൂപപ്പെടുന്നതും, KIFB ഫണ്ടിലൂടെ വരാനിരിക്കുന്ന മുതലമട മാംഗോ പാർക്ക് ആൻഡ് അഗ്രോ പ്രോസസിംഗ് സംരംഭത്തിന് വിത്തിട്ടതും.
സർക്കാരും, രാഷ്ട്രീയപാർട്ടികളും, നേതാക്കളും, ഉദ്യോഗസ്ഥരും മാങ്ങാകൃഷിക്കു വേണ്ടിയോ, കർഷകർക്ക് വേണ്ടിയോ കാര്യമായൊന്നും ചെയ്യുന്നില്ല എന്ന ബോധ്യത്തിന്റെയടിസ്ഥാനത്തിലാണ് ഈയൊരു പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചത്. അതിലെ ഭൂരിപക്ഷം വരുന്ന ഡയറക്ടർമാർ കക്ഷി രാഷ്ട്രീയം തലയ്ക്കു പിടിച്ച മന്ദബുദ്ധികളായിരുന്നു. ഛോട്ടാ നേതാക്കളുടെ വാലാട്ടിപ്പട്ടികളായി മാറിയ അവർ കേവലം സ്വാർത്ഥ രാഷ്ട്രീയതിനനുകൂലമായി ചലിച്ചു. അവരുടെ താളത്തിനൊത്തു തുള്ളാത്തതിന് ഈ പ്രൊഡ്യൂസർ കമ്പനിയുടെ CEO ആയി പ്രവർത്തിച്ച എന്നെ കള്ളക്കേസിൽ (ലക്ഷങ്ങൾ തട്ടിയെടുത്തു /തട്ടിയെടുക്കാൻ ശ്രമിച്ചു) കുടുക്കുകയായിരുന്നു (2017). ഭരണകക്ഷി-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും, കൃഷിഭവൻ അസിസ്റ്റന്റ് ഡയറക്റ്റർ, കൃഷിഓഫീസർ എന്നിവർ ചേർന്ന് ഗൂഡാലോചന നടത്തി പാർട്ടി അനുഭാവിയെക്കൊണ്ട് വ്യാജ രേഖ ചമച്ചുവെന്ന് എനിക്കെതിരെ കള്ളപ്പരാതി കൊടുത്തു (2017). ആ കള്ളപ്പരാതിയും, കേസ്സുമാണ് കോടതിയിൽപ്പൊളിഞ്ഞത്. രാഷ്ട്രീയക്കാരുടെ ഗൂഡാലോചനക്കേറ്റ തിരിച്ചടിയാണ് ഈ കോടതി വിധി (1/2/2023). ഈ കള്ളകേസ്സ് തള്ളിപ്പോയി എങ്കിലും അതിനു കൂട്ടുനിന്ന മുഴുവൻ പേർക്കെതിരേയും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് സെന്തിലും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.
Comments (0)