മാതാ അമൃതാനന്ദമയിയുടെ മാതാവ് ദമയന്തി അന്തരിച്ചു

മാതാ അമൃതാനന്ദമയിയുടെ മാതാവ് ദമയന്തി അന്തരിച്ചു

കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയിടെ മാതാവ് ദമയന്തി(97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളി അനന്തപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ വച്ച് നടക്കും.