ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ തീരുമാനമെടുക്കാനാകാതെ സര്‍ക്കാര്‍; സമരക്കാരുമായി നാളെ ചര്‍ച്ച
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. സമരക്കാരുമായി മന്ത്രി എ.കെ.ബാലന്‍ നാളെ ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി എ.കെ.ബാലന്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരിഹാരമുണ്ടാകുമോ എന്നതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് പുതിയ ഉറപ്പുകള്‍ നല്‍കാനാകില്ല. ചര്‍ച്ചയുടെ ഗതിയനുസരിച്ച് സമരത്തില്‍ തുടര്‍നടപടിയെടുക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സിപിഒ, എല്‍ജിഎസ് എന്നിവരെ കൂടാതെ ഫോറസ്റ്റ് വാച്ചര്‍, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരും സമരത്തിലാണ്.



Author Coverstory


Comments (0)