ശിവശങ്കരൻ മറ്റൊരു നമ്പി നാരായണൻ ആകുമോ??? - രവീന്ദ്രന്‍ കവര്‍സ്റ്റോറി
സ്വപ്ന മുംതാസ് ഉൾപ്പെടെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കരൻ ഐ എ എസ് നേരിട്ട് പങ്കെടുത്തു എന്നും രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തി എന്ന കുറ്റാരോപണത്തിൽ റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഇന്ത്യ മഹാരാജ്യത്തെ പിടിച്ചുകുലുക്കിയ 1994ലെ ഐഎസ്ആർഒ കേസിൽ നീണ്ട കാൽനൂറ്റാണ്ടിന് ശേഷം അദ്ദേഹം കുറ്റവിമുക്തനാവുമ്പോൾ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് ഒരു കുടുംബം ആണെങ്കിൽ ഇന്ത്യാമഹാരാജ്യത്തിന് നഷ്ടപ്പെട്ടത് സൽപേരും കുറെയധികം കോടികളും ആയിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് ആദ്യ വെടി പൊട്ടിച്ചത് " തനി നിറം " എന്ന പത്രമായിരുന്നു. നവംബറിലെ ഒരു സായാഹ്നത്തിൽ ഇറങ്ങിയ പിറ്റേ ദിവസത്തെ പത്രമായ "തനിനിറം" പുറത്തിറക്കിയ ഐഎസ്ആർഒ ചാരക്കേസ് കഥ പിന്നീടുള്ള പ്രഭാതങ്ങളിൽ കേരളത്തിലെ ഉൾപ്പെടെയുള്ള ഇന്ത്യയുടെ മാധ്യമങ്ങൾ ആഘോഷമാക്കി. 53 വയസ്സുകാരി ആയിരുന്ന നമ്പി നാരായണൻ എന്ന മിടുക്കനായ ശാസ്ത്രജ്ഞൻ റോക്കറ്റിന്റെ ശാസ്ത്രസാങ്കേതികവിദ്യ മാലി സ്വാദേശിനിയെ ഇടനിലക്കാരിയാക്കി പാക്കിസ്ഥാന് വിറ്റു എന്നതായിരുന്നു. അവസാനം കേരള സർക്കാർ നമ്പി നാരായണന് ഒരു കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് കേസ് പര്യവസാനമായി തീർത്തെങ്കിലും നമ്പി നാരായാണനും കുടുംബവും അനുഭവിച്ച അപമാനത്തിൽ അതൊട്ടും വിലയാകില്ല. കാലാന്തരങ്ങൾക്കുള്ളിൽ ശിവശങ്കരനും അത്തരമൊരു കഥയിലേക്ക് ആണോ നീങ്ങുന്നതെന്ന് സ്വർണക്കടത്ത് കേസുകളിൽ ശിവശങ്കരന്റെ പങ്ക് എന്തെന്ന് മാധ്യമ വിചാരണകൾ കാണുമ്പോൾ തോന്നിപ്പോകുന്നു.
Comments (0)