ചൈനയില്‍ പുതിയതായി 'ലംഗ്യ വൈറസ്' പടര്‍ന്ന് പിടിക്കുന്നു; 35 പേര്‍ക്ക് രോഗബാധ

ചൈനയില്‍ പുതിയതായി 'ലംഗ്യ വൈറസ്' പടര്‍ന്ന് പിടിക്കുന്നു; 35 പേര്‍ക്ക് രോഗബാധ

ചൈന : കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലന്‍. ചൈനയില്‍ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.
എന്താണ് ലംഗ്യ വൈറസ് ?
ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടര്‍ന്ന് പിടിക്കാം.
രോഗ ലക്ഷണങ്ങള്‍
ചൈനയില്‍ രോഗം കണ്ടെത്തിയ 26 പേരില്‍ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെല്‍സില്‍ കുറവ്, കരള്‍, കിഡ്നി എന്നിവ തകരാറിലാവുക, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു.
ചികിത്സ
ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളില്‍ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികള്‍ പരീക്ഷിച്ചുവരികയാണ്.