എയർപോർട്ട് റോഡിൽ അപകടങ്ങൾ തുടർകഥ
അങ്കമാലി: കവരപ്പറമ്പ് നായത്തോട് എയർപോർട്ട് റോഡിൽ അപകടങ്ങൾ നിത്യസംഭവമായി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ എയർപോർട്ട് ഭാഗത്ത് നിന്ന് വന്ന കാർ വീതി കുറഞ്ഞ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.എയർപോർട്ട് റോഡിൽ പന്നിക്കഴിച്ചാലിൽ് റോഡ് നന്നേ വീതി കുറവാണ്. ഈ റോഡിൽ രണ്ടു വാഹനങ്ങൾ കടന്നു പോകുന്നത് വളരെ അപകടമായ രീതിയിലാണ്. കവർപ്പറമ്പ് പള്ളി വരെ റോഡ് വീതിക്കൂട്ടി ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും ഇവിടന്ന് എയർപോർട്ടിലേക്കുള്ള റോഡ് കുപ്പി കഴുത്ത് ആകൃതിയിൽ നന്നേ വീതി കുറവാണ്.ഈ ഭാഗത്ത് ഇരു വശവും പാട്ടാ പരമായതിനാൽ റോഡിന് വേണ്ടി സ്ഥലമെടുക്കാതൽ അനശ്ചിത മായി നീളുകയാണ്. നാട്ടുകാരും,ജനപ്രധിനിധികളും പലവട്ടം നിവേദനം കൊടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)