ഡിജിറ്റല്‍ മേഖലയില്‍ മുന്നേറി ഇന്ത്യ ; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 90 ലക്ഷം രൂപയുടെ ഇടപാടുകളാണ് രാജ്യത്ത് നടത്തിയത്

ഡിജിറ്റല്‍ മേഖലയില്‍ മുന്നേറി ഇന്ത്യ ; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 90 ലക്ഷം രൂപയുടെ ഇടപാടുകളാണ് രാജ്യത്ത് നടത്തിയത്

ന്യൂഡല്‍ഹി : ഡിജിറ്റല്‍ ഇടപാടുകളില്‍ രാജ്യം ബൃഹത് നേട്ടങ്ങള്‍ കൈവരിക്കുന്ന തായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങളും ധനസഹായങ്ങളും മെച്ചപ്പെ ടുത്തുന്നതിനായി അവതരിപ്പിച്ച പദ്ധതിയായ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറി ല്‍(ഡിബിടി) വന്‍ മുന്നേറ്റം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 90 ലക്ഷം രൂപയുടെ ഇടപാടുകളാണ് രാജ്യത്ത് നട ത്തിയത്. ജനങ്ങളുടെ ജീവിതം സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മെച്ചപ്പെടു ത്തുന്ന രാജ്യവും ആഗോള തലത്തില്‍ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ മുന്നില്‍ നില്‍ ക്കുന്ന രാജ്യവുമാണ് ഇന്ത്യയെന്ന് കേന്ദ്ര വിവര വിനിമയമന്ത്രി രാജീവ് ചന്ദ്രശേ ഖര്‍ വ്യക്തമാക്കി. 2013 മുതല്‍ 24.8 ലക്ഷത്തിലധികം രൂപയുടെ ഡിബിടി ഇടപാടു കളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ ഡിജിറ്റലായി എല്ലാ മാസവും വിവിധ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയ്ക്ക് കീഴില്‍ 110 ദശലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ഓരോ പാദത്തിലും ഡിജിറ്റലായി പണം കൈ മാറുന്നു. ജന്‍ധന്‍ അക്കൗണ്ടുകളുള്ള 220 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഇന്ത്യ പണം കൈമാറി. 2021-22 വര്‍ഷത്തില്‍ 8,840 കോടിയിലധികം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 3,300 കോടിയിലധികം ഇടപാടുകളും നടന്നതായി കേന്ദ്രം അറിയിച്ചു. ജര്‍മന്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് പ ണം കൈമാറുന്നതിലെ പ്രശ്നങ്ങളെ കുറിച്ച് ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റര്‍ ക്രിസ്റ്റ്യന്‍ ഒഡെന്‍ഡാലിന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ബാങ്കിംഗ് സംവിധാനത്തിലെ ഐഡിയും നികുതി ഐഡികളും തമ്മില്‍ പൊരുത്തപ്പെടാത്തതിനാലാണ് ജര്‍മനി യില്‍ ഡിജിറ്റല്‍ മേഖലയില്‍ പ്രശ്നങ്ങളുണ്ടായത്. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെ ന്റ് സംവിധാനങ്ങളെ മാതൃകയാക്കണമെന്നാണ് നിരവധി ഉപയോക്താക്കള്‍ പോ സ്റ്റിന് കമന്റായി നിര്‍ദേശിച്ചത്.