അമേരിക്കക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ : ഇന്ത്യ വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രമെന്ന് റഷ്യ

അമേരിക്കക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ : ഇന്ത്യ വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രമെന്ന് റഷ്യ

മോസ്‌കോ : റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി ഡെനിസ് അലി പോവ്. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്നും റഷ്യയെയാണ് ആശ്രയിക്കുന്നത്. ഈ അവസരത്തില്‍ ഇന്ത്യക്കെതിരായ പാ ശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് അലിപോവ് പറഞ്ഞു. അമേ രിക്കയെ പ്രീണിപ്പിക്കാന്‍ പരിശ്രമിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സ്വാ തന്ത്ര്യം ഏതാണ്ട് അടിയറവ് വെച്ചത് പോലെയാണ് പെരുമാറുന്നത്. ലോകത്താക മാനം ഇന്ധന വിലവര്‍ദ്ധനവിന് കാരണമായിരിക്കുന്നത് അമേരിക്കയുടെയും യൂ റോപ്പിന്റെയും വികലമായ നയങ്ങളാണെന്നും അലിപോവ് കുറ്റപ്പെടുത്തി. അമേ രിക്കക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ. എല്ലാ മേഖലകളിലും ഇന്ത്യ ക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഊര്‍ജ്ജ മേഖലയിലെ നിലപാട് ഇന്ത്യ പരസ്യമാ യി വ്യക്തമാക്കി കഴിഞ്ഞതാണെന്നും റഷ്യന്‍ സ്ഥാനപതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ രൂ പ അന്താരാഷ്ട്ര വാണിജ്യ രംഗത്ത് ഉപയോഗപ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്യുന്നതായും അലിപോവ് അറിയിച്ചു.