കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മൂന്ന് പേരെ കാണാതായി ;രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതാക്കി
ഇടുക്കി : തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോ ഴ്സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഭയങ്കരമായ രീതിയില്‍ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. എന്നാല്‍ മണിക്കൂറുകള്‍ ശ്രമിച്ചിച്ചാ ണ് ജെ സി ബിക്ക് ഇവിടെ എത്താനായത്. ഉരുള്‍പൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ അതിഭയങ്കരമായ അപകടം ഒഴിവായി. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നു ണ്ട്. ചില വീടുകളില്‍ വെള്ളം കറിയിട്ടുണ്ട്. ജാഗ്രത തുടരണമെന്ന് ഡീന്‍ കുര്യാ ക്കോസ് എംപി പ്രതികരിച്ചു. സോമന്‍, ഭാര്യ, മകള്‍, മകളുടെ മകള്‍, സോമന്റെ മാ താവ് എന്നിവരാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്.



Editor CoverStory


Comments (0)